Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ചൂടുകുരു മാറാൻ പരീക്ഷിക്കാം ഈ ലളിത മാര്‍ഗങ്ങള്‍; വേനലില്‍ ആശ്വാസം നേടാം

Sathyam Online 0 months ago

ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികളുടെ നാളികള്‍ അടയുന്നതാണ് ചൂടുകുരുവിന് പ്രധാന കാരണം. ഇത് ചുവന്ന കുരുക്കള്‍, ചൊറിച്ചില്‍, കുത്തുന്നതുപോലുള്ള അസ്വസ്ഥതകള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

തണുത്ത വെള്ളത്തില്‍ കുളിക്കുക, വിയർപ്പ് കൂടാതിരിക്കാൻ ഇളവുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ശരീരം വരണ്ട നിലയില്‍ സൂക്ഷിക്കുക തുടങ്ങിയ ലളിതമായ മാർഗങ്ങള്‍ ചൂടുകുരു നിയന്ത്രിക്കാൻ സഹായിക്കും.

ശരീരം മുഴുവൻ ചൂടുകുരു വന്ന ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടുതലാണ്. പല മാര്ഗങ്ങളും ഇത് കളയാനായി നമ്മള്‍ പരീക്ഷിക്കും. എന്നാല്‍ ഫലം അത്ര നല്ലതാവണം എന്നില്ല. ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികളുടെ നാളികള്‍ അടഞ്ഞുപോകുകയും, വിയർപ്പ് പുറത്തേക്ക് വരാൻ കഴിയാതെ ചർമത്തിനടിയില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചൂടുകുരുവായി പൊങ്ങുന്നത്.

ഇത് ചർമത്തില്‍ ചെറിയ ചുവന്ന കുരുക്കള്‍ ഉണ്ടാകുന്നതിനും കഠിനമായ ചൊറിച്ചിലിനും 'പ്രിക്കിളി ഹീറ്റ്' എന്ന് വിളിക്കപ്പെടുന്ന കുത്തുന്നതുപോലെയുള്ള വേദനയ്ക്കും കാരണമാകുന്നു. കുറച്ച്‌ സിംപിള്‍ ആയിട്ടുള്ള വഴികള്‍ വഴി നമുക്ക് ഇതിനെ നിയന്ത്രിക്കാൻ കഴിയും.

തണുത്ത വെള്ളത്തിനുള്ള കുളി നല്ലതാണ്. ചർമത്തിലെ സുഷിരങ്ങള്‍ അടയ്ക്കാൻ സാധ്യതയുള്ള കഠിനമായ സോപ്പുകളോ മണമുള്ള ലോഷനുകളോ ഉപയോഗിക്കാതെ വീര്യം കുറഞ്ഞ ക്ലെൻസറുകള്‍ ഉപയോഗിക്കണം. നല്ല ഒരു കുളിയ്യ് ശേഷം ടവല്‍ ഉപയോഗിച്ച്‌ ചർമം ശക്തിയായി തുടയ്ക്കുന്നതിന് പകരം, വെള്ളം ഒപ്പിയെടുക്കുക. കലാമൈൻ ലോഷൻ ഉപയോഗിച്ചാല്‍ ഇത് ചർമത്തിന് തണുപ്പ് നല്‍കുകയും ചൊറിച്ചില്‍ കുറയ്ക്കുകയും ചെയ്യും.

കഠിനമായ ചൊറിച്ചിലും വീക്കവും ഉണ്ടാകുകയാണെങ്കില്‍ ഹൈഡ്രോകോർട്ടിസോണ്‍ (Hydrocortisone) അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ വിയർപ്പ് ആഗിരണം ചെയ്യാനും ചർമം വരണ്ടതാക്കി നിലനിർത്താനും പ്രിക്കിളി ഹീറ്റ് പൗഡറുകള്‍ സഹായിക്കുമെങ്കിലും, അവ അമിതമായി ഉപയോഗിക്കുന്നത് സുഷിരങ്ങള്‍ വീണ്ടും അടയാൻ കാരണമായേക്കാം.

സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കി വിയർപ്പ് ആഗിരണം ചെയ്യുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. വീടിനുള്ളില്‍ കഴിയുന്നത്ര വായുസഞ്ചാരമുള്ള അന്തരീക്ഷം ഉറപ്പാക്കുകയോ എയർ കണ്ടീഷണർ, ഫാൻ എന്നിവ ഉപയോഗിച്ച്‌ ശരീരം വിയർക്കുന്നത് കുറയ്ക്കുകയോ ചെയ്യണം. അമിതമായ വ്യായാമവും ചൂടുള്ള സമയത്തുള്ള പുറംജോലികളും ഈ അവസ്ഥയില്‍ പരമാവധി ഒഴിവാക്കണം. ചൂടുകുരു ബാധിച്ച ഭാഗം ചൊറിഞ്ഞു പൊട്ടിക്കുന്നത് ഒഴിവാക്കണം. ഇത് ബാക്ടീരിയല്‍ അണുബാധയ്ക്ക് കാരണമായേക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online