Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഡബ്ലിന്‍ കോണോളി-മാലഹൈഡ് റെയില്‍വേ ലൈന്‍ നാല് വരി പാതയാക്കുന്നു

Sathyam Online 4 hrs ago

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും തിരക്കേറിയ ഡബ്ലിന്‍ കോണോളി-മാലഹൈഡ് റെയില്‍വേ ലൈന്‍ നാല് ട്രാക്കുകളായി വികസിപ്പിക്കുന്നു.

നൂറുകണക്കിന് മില്യണ്‍ യൂറോ ചെലവ് വരുന്ന പ്രധാന റെയില്‍ അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഇയര്‍ന്റോഡ് ഏറാന്‍ പ്രഖ്യാപിച്ചത്.

ഡബ്ലിന്‍ കോണോളിക്കും മലഹൈഡിനും ഇടയിലുള്ളത് നിലവില്‍ രണ്ട് ട്രാക്കുകളാണ്.ഇത് നാല് ട്രാക്കുകളായാണ് ഉയര്‍ത്തുന്നതാണ് ഫോര്‍ നോര്‍ത്ത് പദ്ധതി.തിരക്കേറിയ യാത്രാ സമയത്ത് റെയില്‍വേ ശൃംഖലയിലുടനീളം കാലതാമസം ഏറെ തടസ്സപ്പെടുന്ന റൂട്ടാണിതെന്ന പരാതിയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതാണ് ഫോര്‍നോര്‍ത്ത് പദ്ധതി.

ശേഷി വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പ്രാപ്തമാക്കുകയും ടൈംടേബിള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നോര്‍ത്ത് ഡബ്ലിന്‍,മീത്ത്, ലൂത്ത്,ബെല്‍ഫാസ്റ്റ് എന്നിവയ്ക്കിടയില്‍ കൂടുതല്‍ പതിവ് സര്‍വ്വീസുകളും ശക്തമായ കണക്ഷനുകളും പുതുക്കിയ നെറ്റ്വര്‍ക്ക് നല്‍കും.

ഗതാഗത വകുപ്പും യൂറോപ്യന്‍ യൂണിയന്റെ കണക്റ്റിംഗ് യൂറോപ്പ് ഫെസിലിറ്റി ട്രാന്‍സ്പോര്‍ട്ട് പ്രോഗ്രാമും സംയുക്തമായി ഈ പദ്ധതിക്ക് ധനസഹായം നല്‍കുന്നു.ഈ വര്‍ഷം അവസാനം നടക്കുന്ന പബ്ലിക് കണ്‍സള്‍ട്ടേഷന് ശേഷം പദ്ധതിയുടെ കൃത്യമായ റൂട്ട് രൂപപ്പെടുത്തും.

ഡിസൈന്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നതിന് കമ്മ്യൂണിറ്റികള്‍, യാത്രക്കാര്‍, ബിസിനസുകള്‍, പ്രാദേശിക അധികാരികള്‍ എന്നിവര്‍ക്ക് അവസരം നല്‍കുമെന്ന് ഇയര്‍റോഡ് ഏറാന്‍ പറഞ്ഞു. ദൈനംദിന യാത്രകളെ പിന്തുണയ്ക്കുന്നതും, പ്രാദേശിക കണക്ഷനുകള്‍ ശക്തിപ്പെടുത്തുന്നതും, അയര്‍ലണ്ടിന് സുസ്ഥിരമായ ഒരു ഗതാഗത ഭാവി പ്രദാനം ചെയ്യുന്നതുമായ റെയില്‍ ഇടനാഴിയാണിതെന്ന് അധികൃതര്‍ വിശദീകരിച്ചു.

റെയില്‍വേ തിരക്ക് ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് സര്‍ക്കാര്‍ ഇതിനകം തന്നെ നോര്‍ത്ത് ലൈനില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് ഗതാഗത മന്ത്രി ദാരാ ഒ ബ്രയന്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online