
അയർലൻഡില്‍ അന്തരിച്ച അലക്സാണ്ടർ തോമസിന്റെ പൊതുദർശനം ഒക്ടോബർ 26 തിങ്കളാഴ്ച ഡബ്ലിനിലെ രണ്ട് കേന്ദ്രങ്ങളിലായി നടക്കും.
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അന്തിമോപചാരമർപ്പിക്കുന്നതിനായി രാവിലെ മുതല്‍ വൈകുന്നേരം വരെ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ടാലയിലെ മെയിൻ സ്ട്രീറ്റിലുള്ള സെന്റ് മെയ്ല്‍റുവൈൻസ് ദേവാലയത്തിലാണ് പൊതുദർശനം. ഡബ്ലിൻ മാർത്തോമ നസ്രത്ത് ചർച്ചിന്റെ നേതൃത്വത്തിലുള്ള സംസ്കാര ശുശ്രൂഷകളും ഇവിടെ വച്ച് നടത്തപ്പെടും.
തുടർന്ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 4 വരെ ഗോറ്റ്സ്ടൗണിലെ മാസി ബ്രദേഴ്സ് ഫ്യൂണറല്‍ ഹോമിലും പൊതുദർശനം നടക്കും.
പൊതുദർശനത്തിനു ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോയി സംസ്കാരം ഇന്ത്യയില്‍ വച്ച് പിന്നീട് നടത്തപ്പെടും
