Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഡബ്ലിനില്‍ മലയാളി ഫിസിയോ തെറാപ്പിസ്റ്റിന്റെ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു

Sathyam Online 2 weeks ago

ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യമേഖലയില്‍ നീണ്ട ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള പ്രമുഖ മലയാളി ഫിസിയോതെറാപ്പിസ്റ്റ് സൈബു ഫിലിപ്പ് ഡബ്ലിനിലെ ഡ്രംകോണ്ട്രയില്‍ (Drumcondra) പുതിയ ഫിസിയോതെറാപ്പി ക്ലിനിക്ക് ആരംഭിക്കുന്നു.

നിലവില്‍ ഡബ്ലിനിലെ പ്രശസ്തമായ ബോണ്‍ സെക്കോഴ്സ് ഹോസ്പിറ്റലില്‍ (ബോണ്‍ സെക്കോഴ്സ് ഹോസ്പിറ്റല്‍) ഫിസിയോതെറാപ്പി മാനേജരായി സേവനമനുഷ്ഠിച്ചുവരികയാണ് അദ്ദേഹം.

ദീർഘകാലത്തെ ക്ലിനിക്കല്‍ പരിചയസമ്പത്തുള്ള സൈബു ഫിലിപ്പ് വിവിധതരം ശാരീരിക അസ്വസ്ഥതകള്‍ക്കും വേദനകള്‍ക്കും നൂതന രീതിയിലുള്ള ചികിത്സയാണ് പുതിയ ക്ലിനിക്കിലൂടെ ലഭ്യമാക്കുന്നത്.

നടുവേദന, തോള്‍ വേദന, കഴുത്തുവേദന , മുട്ടുവേദന, ഉപ്പൂറ്റി വേദന (ഹീല്‍ പെയിൻ/ പ്ലാന്റർ ഫസ്‌സിറ്റിസ് ) എന്നിവ ഉള്‍പ്പെടെ എല്ലാ ഫലപ്രദമായ ഫിസിയോതെറാപ്പി ചികിത്സകളും ലഭ്യമായിരിക്കും.

വെസ്റ്റിബുലാർ റീഹാബിലിറ്റേഷൻ (വേസ്റ്റിബുലർ റീഹാബിലിറ്റേഷൻ): തലകറക്കം (വെറുടിങ്ങോ), ചെവിക്കുള്ളിലെ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥ ( എയർ ബാലൻസ് ഇഷ്യൂസ്) എന്നിവ പരിഹരിക്കാൻ പ്രത്യേക യോഗ്യത നേടിയ വിദഗ്ദ്ധനാണ് അദ്ദേഹം.

ക്ലിനിക്കില്‍ നേരിട്ടെത്തിയുള്ള പരിശോധനകളും ചികിത്സകളും (ഇൻ - ക്ലിനിക് കോണ്‍സല്‍റ്റേഷൻ ).

ദൂരദേശങ്ങളിലുള്ളവർക്കും നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്കുമായി ഓണ്‍ലൈൻ വീഡിയോ കണ്‍സള്‍ട്ടേഷൻ (വീഡിയോ കോണ്‍സല്‍റ്റേഷൻ ) സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അപ്പോയിന്റ്മെന്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി,

087 941 4859 എന്ന നമ്പറിലോ ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.

ഇമെയില്‍: contactphysiodirect@gmail.com

Website: www.physiodirect.ie

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online