Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ ഓഫീസില്‍ തീപിടിത്തം; ഫയലുകളും ഫര്‍ണിച്ചറുകളും കത്തി നശിച്ചു

Sathyam Online 2 weeks ago

ഡല്‍ഹി: സെൻട്രല്‍ ഡല്‍ഹിയിലെ ഐ ടി ഒ പ്രദേശത്ത് സ്കൂള്‍ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ കാമ്പസിനുള്ളില്‍ പ്രവർത്തിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫീസില്‍ തീപിടിത്തം.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍ ആർക്കും പരിക്കേല്‍ക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിനുള്ളിലെ ഓഫീസ് ഫയലുകളും ഫർണിച്ചറുകളുമാണ് പ്രധാനമായും കത്തി നശിച്ചത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

രാവിലെ ഒൻപതരയോടെയാണ് കാമ്പസിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തീ പടർന്നത്. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ സാധിച്ചു.

അപകടം നടക്കുമ്പോള്‍ ഓഫീസില്‍ ആളുകള്‍ കുറവായിരുന്നതും കൃത്യസമയത്ത് ഒഴിപ്പിക്കാൻ കഴിഞ്ഞതും ദുരന്തം ഒഴിവാക്കി. തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online