Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഡല്‍ഹിയില്‍ ഓടുന്ന സ്ലീപ്പര്‍ ബസിനുള്ളില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ വഴിത്തിരിവ്: അറസ്റ്റിലായ ഡ്രൈവര്‍ നിരപരാധിയാണെന്നും കണ്ടക്ടര്‍ ഗൂഢാലോചന നടത്തി കുടുക്കിയതാണെന്നും ആരോപിച്ചു കുടുംബം രംഗത്ത്; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് വിചാരണ ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

Sathyam Online 4 days ago

കാണ്‍പൂര്‍: ഡല്‍ഹിയില്‍ ഓടുന്ന സ്ലീപ്പര്‍ ബസിനുള്ളില്‍ വെച്ച്‌ 16-കാരിയായ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ ബസ് ഡ്രൈവര്‍ കുല്‍ദീപ് നിരപരാധിയാണെന്നും കണ്ടക്ടര്‍ ഗൂഢാലോചന നടത്തി കുടുക്കിയതാണെന്നും ആരോപിച്ചു കുടുംബം രംഗത്ത്.


കാണ്‍പൂര്‍ ദെഹാതിലെ ദേരാപൂര്‍ സ്വദേശിയായ ഡ്രൈവര്‍ കുല്‍ദീപിനെയും കാണ്‍പൂര്‍ നഗറിലെ ഘട്ടമ്പൂര്‍ സ്വദേശിയായ കണ്ടക്ടര്‍ സന്ദീപിനെയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.


എന്നാല്‍ കുല്‍ദീപ് കഴിഞ്ഞ 15 വര്‍ഷമായി ബസ് ഓടിക്കുന്നയാളാണെന്നും ഇതുവരെ ആരും ഇയാള്‍ക്കെതിരെ പരാതിപ്പെട്ടിട്ടില്ലെന്നും ഇയാളുടെ അമ്മ ശ്യാമമൂര്‍ത്തിയും ഭാര്യ അര്‍ച്ചനയും മാധ്യമങ്ങളോട് പറഞ്ഞു.

കണ്ടക്ടര്‍ സന്ദീപ് തെറ്റായ മൊഴി നല്‍കി കുല്‍ദീപിനെ കേസില്‍ പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഉത്തര്‍പ്രദേശിലെ മൈന്‍പുരി സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഓഗസ്റ്റ് നാലാം തീയതി ക്രൂരമായ അതിക്രമത്തിന് ഇരയായത്.

പഠനകാര്യത്തില്‍ അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് നോയിഡയിലെ ബന്ധുവീട്ടിലേക്ക് ഇറങ്ങിപ്പുറപ്പെട്ട പെണ്‍കുട്ടി മഴയുള്ള രാത്രിയില്‍ വഴിതെറ്റി പാരി ചൗക്കില്‍ ഇറങ്ങുകയായിരുന്നു.


തുടര്‍ന്ന് അങ്ങോട്ടേക്ക് പോകുകയാണെന്ന് വിശ്വസിപ്പിച്ച്‌ ബസില്‍ കയറ്റിയ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ഡല്‍ഹി നഗരത്തില്‍ ബസ് 47 കിലോമീറ്ററോളം ഓടിക്കുന്നതിനിടെ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കശ്മീരി ഗേറ്റ് ബസ് ടെര്‍മിനലിന് സമീപം റിംഗ് റോഡില്‍ ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നുകളഞ്ഞു.


സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ലതാ ഗുപ്ത അതിശക്തമായി പ്രതിഷേധിക്കുകയും കേസില്‍ ഫാസ്റ്റ് ട്രാക്ക് വിചാരണയിലൂടെ പ്രതികള്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online