
ഡല്‍ഹി: ഡല്‍ഹിയില്‍ റസ്റ്റോറന്‍റിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു. ഡല്‍ഹി മാല്‍വിയ നഗറിലാണ് തീപിടിത്തമുണ്ടായത്.
രക്ഷാപ്രവർത്തനം തുടരുകയാണ്.
കൊല്ലപ്പെട്ടവരില്‍ വിദേശികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ഡല്‍ഹിയിലെ ഹൗസ് റാണി പരിസരത്ത് സ്ഥിതി ചെയ്യുന്ന ബഹുനില ലെമണ്‍ ഗ്രീൻ റസ്റ്റോറന്‍റിലാണ് തീപിടിത്തം ഉണ്ടായത്.
രാവിലെ 9:45 ഓടെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. തുടർന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.
സിഎടിഎസ് ആംബുലൻസുകളുടെ സഹായത്തോടെ 37 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.ഡല്‍ഹി ഫയർ സർവീസസിന്‍റെ കണക്കനുസരിച്ച്, റസ്റ്റോറന്‍റിന്‍റെ ബേസ്മെന്‍റില്‍ നിന്ന് ആദ്യം മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
