Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ടൗണ്‍ വെൻഡിങ് കമ്മിറ്റിയെ നോക്കുകുത്തിയാക്കരുത്: സെല്‍ഫ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം എം കബീര്‍

Sathyam Online 1 week ago

പാലക്കാട്: ടൗണ്‍ വെന്റിങ്ങ് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയിരിക്കയാണെന്ന് സെല്‍ഫ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം എം കബീർ പറഞ്ഞു.

2014 സെപ്റ്റംബർ ആറാം തീയതി ഇന്ത്യൻ പാർലമെന്റില്‍ പാസാക്കിയ സ്ട്രീറ്റ് വെന്റേഴ്സ് സെക്യൂരിറ്റി ആക്‌ട് നിയമപ്രകാരം ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ടൗണ്‍ വെന്റിങ്ങ് കമ്മിറ്റി ഉണ്ട്.

ആ കമ്മിറ്റിക്കാണ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരമുള്ളത്. അതില്‍ മുനിസിപ്പാലിറ്റിക്ക് നിയമ ഉപദേശം ഉണ്ടാവാം എന്നല്ലാതെ നേരിട്ട് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനോ ഇരുത്താനോ അധികാരമില്ലെന്നും എം എം കബീർ പറഞ്ഞു.

വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച പാലക്കാട് മുനിസിപ്പാലിറ്റിക്ക് മുന്നില്‍ എസ് ടി യു നടത്തുന്ന ധര്‍ണയില്‍ ഞങ്ങളുടെ യൂണിയനുമായി യാതൊരു ബന്ധവും ഇല്ലെന്നും സെല്‍ഫ് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങള്‍ പ്രസ്തുത സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും എം എം കബീർ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online