Sunday, 20 Sep, 5.56 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
ധനകാര്യസേവനങ്ങള്‍ ഇനി എത്രയെളുപ്പം ! കുവൈറ്റിലെ മുന്‍നിര മണി എക്‌സ്‌ചേഞ്ച് കമ്ബനിയായ അല്‍ മുസൈനി എക്‌സ്‌ചേഞ്ച് 108-ാമത് ശാഖ അബ്ബാസിയയില്‍ തുറന്നു; ഉപഭോക്താക്കള്‍ക്കായി ദിവസവും നിരവധി സേവനങ്ങള്‍

അബ്ബാസിയ: മുന്‍നിര മണി എക്‌സ്‌ചേഞ്ച് കമ്ബനിയായ അല്‍ മുസൈനിയുടെ 108-ാമത് ബ്രാഞ്ച് അബ്ബാസിയയില്‍ (Block-5,Street-60) തുറന്നു. അല്‍ മുസൈനി ജനറല്‍ മാനേജര്‍ ഹ്യൂഗ് ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

വിവിധ ധനകാര്യ സേവനങ്ങളായ ഇന്‍സ്റ്റന്റ് ബാങ്ക് ട്രാന്‍സ്‌ഫേഴ്‌സ്, ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്‌ഫേഴ്‌സ്, ഫോറിന്‍ കറന്‍സി എക്‌സ്‌ചേഞ്ച് & കോര്‍പ്പറേറ്റ്/ട്രേഡ് ട്രാന്‍സ്‌ഫേഴ്‌സ് തുടങ്ങിയ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ദിവസവും ലഭിക്കും.

ധനകാര്യസേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹ്യൂഗ് ഫെര്‍ണാണ്ടസ് പറഞ്ഞു. പുതിയ ബ്രാഞ്ചും ആ ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്ത് തങ്ങളുടെ സേവനം ലഭിക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും അല്‍ മുസൈനി നന്ദി അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top