Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ധാരാളം വെള്ളം കുടിക്കുക, കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക: ചൂടിനെ പ്രതിരോധിക്കാൻ വഴികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Sathyam Online 4 months ago

ഡല്‍ഹി: രാജ്യത്തുടനീളം കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തില്‍, ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.

തന്റെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ 'മന്‍ കി ബാത്തിലൂടെ' സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.


'ധാരാളം വെള്ളം കുടിക്കുക. വെയിലത്തേക്ക് ഇറങ്ങേണ്ടി വരികയാണെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച്‌ മാത്രം അതീവ ശ്രദ്ധയോടെ ഇറങ്ങുക. ഇത് സംബന്ധിച്ച്‌ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മറക്കരുതെന്ന്
പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പരമാവധി മുന്‍കരുതലുകള്‍ എടുക്കണമെന്ന് കഴിഞ്ഞ ബുധനാഴ്ചയും പ്രധാനമന്ത്രി പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കഠിനമായ കാലാവസ്ഥയില്‍ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം നിലനിര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


തന്റെ പ്രസംഗത്തില്‍ ഫലവര്‍ഗ്ഗങ്ങളുടെ രാജാവായ മാമ്പഴത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. വേനല്‍ക്കാലത്ത് മാമ്പഴത്തെക്കുറിച്ച്‌ സംസാരിക്കാത്ത ഒരു വീട് പോലും കാണില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഓരോ പ്രദേശത്തിനും അതിന്റേതായ തനത് മാമ്പഴ ഇനങ്ങളും അവയ്ക്ക് പ്രത്യേക സുഗന്ധവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മഹാരാഷ്ട്രയിലെ ഹാപ്പൂസ് (അല്‍ഫോന്‍സോ), ഗുജറാത്തിലെ കേസര്‍, ഉത്തര്‍പ്രദേശിലെ ദശേരി, കാശിയിലെ ലംഗ്ഡ എന്നിവയെക്കുറിച്ചും ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലെ ചൗസ, മാല്‍ഡ, ഹിംസാഗര്‍ എന്നീ ഇനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കൂടാതെ ദക്ഷിണേന്ത്യയിലെ ബംഗനപ്പള്ളി, തോട്ടാപുരി, നീലം, മല്‍ഗോവ എന്നീ മാമ്പഴ ഇനങ്ങളെയും ഒഡീഷയിലെയും ആന്ധ്രയിലെയും സുവര്‍ണ്ണരേഖയെയും അദ്ദേഹം പരാമര്‍ശിച്ചു.

സ്ഥലം മാറുന്നതിനനുസരിച്ച്‌ മാമ്പഴത്തിന്റെ രൂപവും നിറവും രുചിയും മാറുന്നുവെന്നും, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള മാമ്പഴത്തിന്റെ ഈ യാത്ര ഇപ്പോള്‍ ആഗോള വിപണിയിലേക്ക് വരെ എത്തിനില്‍ക്കുകയാണെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online