Saturday, 28 Mar, 5.25 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് കൊറോണ വൈറസ് പിടിപെടുമെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ്-19 വൈറസ് അമേരിക്കയില്‍ 86,000 പേര്‍ക്ക് പിടിപെട്ടതായി സ്ഥിരീകരിച്ചു. ഈ വൈറസിന്റെ പുതിയ പ്രഭവ കേന്ദ്രമായി യു എസ് മാറുന്നു എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. രാജ്യത്ത് രോഗബാധിതരുടെ യഥാര്‍ത്ഥ എണ്ണം കൂടുതലാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാരണം, പല കേസുകളും പരിശോധനയുടെ അഭാവം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ രോഗലക്ഷണങ്ങ ളുടെ അഭാവം മൂലം കണ്ടെത്തപ്പെടാത്തതോ ആണ്.

ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാന്‍ എന്ന നഗരത്തിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യ പ്പെട്ട ഈ വൈറസ് 176 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 559,000 ആളുകളിലേക്ക് വ്യാപിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 127,700 പേര്‍ അണുബാധയില്‍ നിന്ന് രക്ഷപ്പെട്ടു, 25,300 ല്‍ അധികം പേര്‍ മരിച്ചു.

ചൈനയില്‍ 81,900 കേസുകളും, 74,300 സുഖം പ്രാപിക്കലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയ്ക്ക കത്ത് ഉള്ളതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഇറ്റലി, സ്പെയിന്‍, യു എസ് എന്നിവിടങ്ങളിലാണ്. അമേരിക്കയിലുടനീളം 552,000 ടെസ്റ്റുകള്‍ നടത്തി പൂര്‍ത്തിയാക്കിയെന്ന് വൈറ്റ് ഹൗസ് പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് വ്യാഴാഴ്ച സ്ഥിരീകരിച്ചു.

എന്നിരുന്നാലും, അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നത്, യു എസില്‍ നിരവധി ദശലക്ഷം ആളുകള്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്നാണ്. അവര്‍ വൈറസ് രോഗനിര്‍ണയം നടത്തിയിട്ടുണ്ടോ, ഏതെങ്കിലും രോഗബാധിതനുമായി സമ്ബര്‍ക്കം പുലര്‍ത്തു ന്നുണ്ടോ അല്ലെങ്കില്‍ അവരുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലുള്ള ആരെയെങ്കിലും അറിയാമോ എന്ന സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ച്‌ 18 നും 24 നും ഇടയില്‍ 4,428 മുതിര്‍ന്ന അമേരിക്കക്കാര്‍ക്കിടയില്‍ റോയി ട്ടേഴ്‌സും ഗവേഷണ സ്ഥാപനമായ ഇപ്‌സോസും നടത്തിയ പഠന സര്‍വേയില്‍ പങ്കെടുത്തവരില്‍ 2.3 ശതമാനം പേര്‍ തങ്ങള്‍ക്ക് വൈറസ് ഉണ്ടെന്ന് കണ്ടെത്തി.

യുഎസിലെ ജനസംഖ്യ ഏകദേശം 332,630,000 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ ഏറ്റവും പുതിയ വോട്ടെടുപ്പില്‍ 2.3 ശതമാനം അതായത് 7.65 ദശലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു.

മാര്‍ച്ച്‌ 16, 17 തീയതികളില്‍ 1,115 പേര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ നിന്ന് പോസിറ്റീവ് പരീക്ഷിച്ചതായി അഭിപ്രായപ്പെട്ട ആളുകളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനയുണ്ടായതായി കാണപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്തവരില്‍ ഒരു ശതമാനം പേര്‍ രോഗബാധിതരാണെന്ന് അഭിപ്രായപ്പെട്ടു.

സര്‍വേയിലെ ചില പ്രധാന കണ്ടെത്തലുകള്‍:

പോസിറ്റീവ് പരീക്ഷിച്ച ഒരാളുമായി തങ്ങള്‍ അടുത്ത ബന്ധത്തിലാണെന്ന് പോള്‍ ചെയ്തവരില്‍ 2.4 ശതമാനം പേര്‍ പറഞ്ഞു.

പോസിറ്റീവ് പരീക്ഷിച്ച ഒരാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാളെ തങ്ങള്‍ക്കറിയാമെന്ന് 2.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

35 വയസ്സിന് താഴെയുള്ള അമേരിക്കക്കാരില്‍ 19 ശതമാനം പേര്‍ തങ്ങള്‍ രോഗബാധിതരാണോ, രോഗം ബാധിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നതായോ അല്ലെങ്കില്‍ രോഗം ബാധിച്ച ഒരാളെ അറിയുന്നതായോ അഭിപ്രായപ്പെട്ടു. 55 വയസും അതില്‍ കൂടുതലുമുള്ള അമേരിക്കക്കാരില്‍ ആറു ശതമാനം മാത്രമാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

ലാറ്റിന്‍ അമേരിക്കക്കാരില്‍ 16 ശതമാനം പേര്‍ തങ്ങള്‍ രോഗബാധിതരാണോ രോഗബാധിതരായ വരുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നതായോ അല്ലെങ്കില്‍ അവരുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ആരെയെങ്കിലും ബാധിച്ചതായോ അറിയുന്നതായോ പറയുന്നു. അതേസമയം 9 ശതമാനം വെള്ള ക്കാര്‍ മാത്രമാണ് ഇത് പറഞ്ഞത്.

സാന്ദ്രമായ നഗരപ്രദേശങ്ങളിലെ ഉയര്‍ന്ന ശതമാനം (13 ശതമാനം) ആളുകള്‍ തങ്ങള്‍ രോഗബാധി തരാണെന്നും അവരുടെ ശൃംഖലയില്‍ രോഗബാധിതനായ ഒരാളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്ന തായോ അല്ലെങ്കില്‍ അവരുടെ ശൃംഖലയില്‍ അറിയുന്നവരായോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗ്രാമീണ സമൂഹങ്ങളേക്കാള്‍ (9 ശതമാനം) കൂടുതല്‍.

'പ്രായമായ ആളുകള്‍ക്ക് രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്താനുള്ള സാധ്യത കുറവാണ്. കാരണം അവര്‍ക്ക് ചെറിയ സാമൂഹിക വലയങ്ങളുണ്ട്,' നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് പ്രൊഫസര്‍ ചാള്‍സ് മാന്‍സ്കി അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയായ അമേരി ക്കക്കാരും ചെറുപ്പക്കാരായ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ്, കാരണം അവര്‍ കൂടുതല്‍ ദുര്‍ബലരാണ്.

ലാറ്റിന്‍ അമേരിക്കക്കാര്‍ക്കിടയില്‍ കൂടുതല്‍ വൈറസ് ബാധിച്ചേക്കാം. കാരണം ഹോസ്പിറ്റല്‍ കസ്റ്റോഡിയല്‍ സ്റ്റാഫ്, ഡെലിവറി ഡ്രെെവര്‍മാര്‍, വെയര്‍ഹൗസ് തൊഴിലാളികള്‍ തുടങ്ങിയ, പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഉത്തരവിട്ടിട്ടില്ലാത്ത, ഉയര്‍ന്ന അപകടസാധ്യതയുള്ള, കുറഞ്ഞ വേതനം ലഭിക്കുന്ന, നിരവധി ജോലികള്‍ ന്യൂനപക്ഷ തൊഴിലാളികള്‍ ചെയ്യുന്നു. ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റിയിലെ മെഡിക്കല്‍ നരവംശ ശാസ്ത്രജ്ഞന്‍ മോണിക്ക ഷോച്ച്‌സ്പാന അഭിപ്രായപ്പെട്ടു.

എല്ലാ കേസുകളിലും 55 ശതമാനവും പുതിയ കേസുകളില്‍ 55 ശതമാനവും ന്യൂയോര്‍ക്ക് മെട്രോ ഏരിയയുടെ പുറത്ത്, അതായത് ന്യൂജേഴ്സിയിലെ ഒരു ഭാഗത്തും ന്യൂയോര്‍ക്കിലെ മറ്റൊരു ഭാഗത്തുമാണെന്ന് വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തില്‍ പെന്‍സിന്‍റെ നേതൃത്വത്തിലുള്ള കൊവിഡ്-19 വൈറസ് ടാസ്ക് ഫോഴ്സിലെ ഡോക്ടറും ആരോഗ്യ വിദഗ്ധയുമായ ഡോ. ഡെ ബോറ ബിര്‍ക്സ് പറഞ്ഞു.

മിഷിഗണിലെ വെയ്ന്‍ കൗണ്ടിയിലും ചിക്കാഗോയിലെ കുക്ക് കൗണ്ടിയിലും വൈറസ് വ്യാപനം അതിവേഗം വര്‍ദ്ധിക്കുന്നതായി കാണാമെന്നും ഡോ. ബിര്‍ക്സ് പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top