Tuesday, 27 Jul, 8.35 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
ദീര്‍ഘകാലമായി നമ്മള്‍ വൈറസുമായി പോരാടുന്നു; നമ്മള്‍ ക്ഷീണിതരായിരിക്കാം; പക്ഷേ, വൈറസിന് ക്ഷീണം ഇല്ലെന്ന് മറക്കരുത്-മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും കേസുകള്‍ കുറഞ്ഞ പലയിടങ്ങളിലും ഇപ്പോള്‍ വീണ്ടും കേസുകള്‍ കൂടുന്നുവെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

'ഇപ്പോള്‍ വളരെക്കാലമായി നമ്മള്‍ വൈറസുമായി പോരാട്ടത്തിലാണ്. ശരിയാണ്, നമുക്ക് ഈ പോരാട്ടത്തില്‍ ക്ഷീണമുണ്ടാകാം പക്ഷേ വൈറസിന സംബന്ധിച്ച്‌ അങ്ങനെയൊരു ക്ഷീണം ഇല്ലെന്ന് മറക്കരുത്',-വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. വി.കെ പോള്‍ പറഞ്ഞു.

വൈറസ് വ്യാപനമുണ്ടായാല്‍ പോലും വാക്‌സിനേഷനിലൂടെ 98 ശതമാനം മരണനിരക്ക് വരെ പിടിച്ചുനിര്‍ത്താനാകുമെന്നും വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കണമെന്നും വി.കെ പോള്‍ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top