Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ദേശീയ തല പഞ്ചഗുസ്തി മത്സരത്തില്‍ ആരോണ്‍ എഡിന് സ്വര്‍ണ്ണമെഡല്‍

Sathyam Online 2 weeks ago

കാലടി: ഗുജറാത്തിലെ രാഷ്ട്രീയ രക്ഷ യൂണിവേഴ് സിറ്റിയില്‍ നടന്ന നാലാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷില്‍ 60 കിലോ വിഭാഗത്തില്‍ (സബ്ജൂനിയർ) ആരോണ്‍ എഡിൻ സ്വർണ്ണ മെഡല്‍ നേടി.

സുല്‍ത്താൻ ബത്തേരി ടൗണ്‍ ഹാളില്‍ നടന്ന 48-ാ മത് കേരള സംസ്ഥാന തല പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പില്‍ 60 കിലോ (ലെഫ്റ്റ് & റൈറ്റ് ഹാൻഡ്) വിഭാഗത്തില്‍ ഇരട്ട ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു.

ജില്ലാതലത്തില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തിലും ആരോണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഐ.സി.എസ്.സി സംസ്ഥാന തല സ്ക്കൂള്‍മീറ്റില്‍ ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

താന്നിപ്പുഴ അനിത വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. നീലീശ്വരം കാളാംപറമ്പില്‍ എഡിൻ - സോമി ദമ്പതികളുടെ മകനാണ് ആരോണ്‍. അന്ന എഡിൻ സഹോദരിയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online