Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ദില്ലിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി; ജാമിയ മില്ലിയ വിദ്യാര്‍ഥിനിക്കായി തിരച്ചില്‍

Sathyam Online 4 months ago

ദില്ലി: ദില്ലിയില്‍ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്.


തിരുവനന്തപുരം സ്വദേശി 23 കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്. ഇവർ എം എ ഇൻറർനാഷണല്‍ റിലേഷൻസ് വിദ്യാർഥിയാണ്. ഇന്നലെ രാത്രി 11:30 യോടെ ഓഖ്‌ലയില്‍ നിന്നാണ് കാണാതായതെന്നും ഫോണ്‍ മുറിയില്‍ വെച്ചാണ് പോയതെന്നും പൊലീസ് പറയുന്നു.


പി.ജിയിലായിരുന്നു ഇവരുടെ താമസം. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online