Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം. മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശിയും

Sathyam Online 2 weeks ago

കൊല്ലം: ദുബൈയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോള്‍ (27) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദുബൈയിലെ ദി കാർ സൂപ്പർ സ്റ്റോറില്‍ വീഡിയോഗ്രാഫർ ആയി ജോലി ചെയ്യുകയായിരുന്നു.


ദി കാർ സൂപ്പർ സ്‌റ്റോറില്‍ ഷിജിൻ എത്തിയിട്ട് എട്ട് മാസം മാത്രമേ ആയിട്ടുള്ളൂ. ഒരു വർഷം മുമ്പാണ് വിവാഹിതനായത്.


പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ. ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുബൈ സിവില്‍ ഡിഫൻസ് എത്തിയാണ് തീയണച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online