Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടി.എം. ഹംസക്ക് കെഎംസിസി യാത്രയയപ്പ് നല്‍കി

ടി.എം. ഹംസക്ക് കെഎംസിസി യാത്രയയപ്പ് നല്‍കി

Sathyam Online 6 years ago

ദമാം∙ മുപ്പതു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേയ്ക്ക് മടങ്ങുന്ന ടി.എം. ഹംസക്ക് കെഎംസിസി യാത്രയയപ്പ് നല്‍കി. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പഴയകാല കെഎംസിസി നേതാക്കളില്‍ ഒരാളായ ടിഎം ഹംസ കേന്ദ്രീകരിച്ചത് തീരദേശമായ ഖത്തീഫിലായിരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം തൃക്കടീരി സ്വദേശയാണ്/

കെഎംസിസി കിഴക്കന്‍ മേഖല കേന്ദ്രസമിതിയുടെ ഉപാധ്യക്ഷന്‍, കാര്യദര്‍ശി, ഖത്തീഫ് സെന്‍ട്രല്‍ കമ്മിറ്റി അധ്യക്ഷന്‍, കാര്യദര്‍ശി പാലക്കാട് ജില്ല കമ്മിറ്റി സ്ഥാപക പ്രസിഡന്റ, ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ മിന്നഹംസ നാട്ടില്‍ ബാങ്ക് ജീവനക്കാരിയാണ്. മക്കള്‍: ഹസ്ന, ഹന്ന, ഹനീന്‍. പാലക്കാട് ജില്ലാ കെഎംസിസി നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പ്രസിഡന്റ് ബഷീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. കിഴക്കന്‍ പ്രവിശ്യ ജന സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജില്ല മുസ്‌ലിം ലീഗ് അധ്യക്ഷന്‍ കളത്തില്‍ അബ്ദുല്ല , യൂത്ത് ലീഗ് സംസഥാന ഉപാധ്യക്ഷന്‍ അന്‍വര്‍ സാദത്ത്‌, ദമാം മീഡിയ ഫോറം ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആളത്ത്, സക്കീര്‍ അഹമ്മദ് , യു.എ. റഹീം , മാലിക് മക്ബൂല്‍, സി.പി .ഷരീഫ്, റഹ്‌മാന്‍ കാരയാട്, ഖാലിദ് തെങ്കര, ഇദ്‌രീസ് സലാഹി, ഹുസൈന്‍ കരിങ്കര, റാഫി പട്ടാമ്ബി, ഷരീഫ് പാറപ്പുറത്ത് പങ്കെടുത്തു. ഇക്ബാല്‍ കുമരനെല്ലൂര്‍ ഉപഹാരം കൈമാറി. അഷ്‌റഫ് അഷ്‌റഫി ഖിറാഅത് നടത്തി. അനസ് പട്ടാമ്ബി, ഷബീര്‍ അലി അമ്ബാടത്ത്, ഖാജാ മൊയ്‌നുദ്ദിന്‍, കരീം, ശിഹാബ്‌ കപ്പൂര്‍, ഹംസ താഹിര്‍, ഷരീഫ് വാഴമ്ബുറം എന്നിവര്‍ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online