Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഡോളി പാര്‍ട്ടന് അശ്രുപൂജ: ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാൻ ട്രംപിന്റെ ഉത്തരവ്

Sathyam Online 1 week ago

ഐതിഹാസിക ഗായിക ഡോളി പാർട്ടന്റെ നിര്യാണത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. രാജ്യമൊട്ടാകെ ദുഃഖ സൂചകമായി ദേശീയ പതാക ഒരാഴ്‌ചത്തേക്കു പകുതി താഴ്ത്തിക്കെട്ടാൻ അദ്ദേഹം ഉത്തരവിട്ടു.

എക്കാലത്തിനും ഏറെ അപ്പുറം കണ്‍ട്രി മ്യൂസിക്കില്‍ ഏറ്റവും വലിയ ഇതിഹാസമായിരുന്ന അവരുടെ മരണത്തില്‍ മില്യണ്‍ കണക്കിനാളുകള്‍ക്കാണ് നഷ്ടം സംഭവിച്ചതെന്നു ട്രംപ് പറഞ്ഞു. "അവരെപ്പോലെ മറ്റൊരു ഗായിക ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല."

ചൊവാഴ്ചയാണ് പാർട്ടണ്‍ 80 വയസില്‍ അന്തരിച്ചത്. ഡോളി പാട്രന്റെ അനന്തരവൻ ബ്രയാൻ സീവറാണ് ചൊവാഴ്ച്ച മരണ വാർത്ത അറിയിച്ചത്.

2025ല്‍ വീണ്ടും സ്റ്റേജില്‍ എത്തുമെന്നു പ്രതീക്ഷിച്ചിരുന്നപ്പോഴാണ് പാർട്ടണ്‍ ആദ്യമായി തന്റെ ആരോഗ്യ പ്രശ്നം വെളിപ്പെടുത്തിയത്. 1946ല്‍ ടെന്നസിയില്‍ ജനിച്ച പാർട്ടണ്‍ ഗാനങ്ങള്‍ എഴുതുകയും പാടുകയും ചെയ്‌തു സവിശേഷ ശബ്ദം കൊണ്ടും വൈകാരിക ആലാപനം കൊണ്ടുമാണ് പേരെടുത്തത്.

എക്കാലത്തെയും റെക്കോർഡുകള്‍ ഭേദിച്ച്‌ 160 മില്യണിലധികം കണ്‍ട്രി മ്യൂസിക് ആല്‍ബങ്ങളാണ് ഡോളി പാർട്ടണ്‍ വിറ്റഴിച്ചത്. 1967ല്‍ പുറത്തുവന്ന ഹലോ, 'ഐ അം ഡോലി&:ആയിരുന്നു തുടക്കം. പിന്നെ,'ഐ വില്‍ ഓള്‍വേസ് ലവ് യു,' '9 ടു 5,' 'ജോളിനെ' എന്നിങ്ങനെ ഹിറ്റുകള്‍ തുടർച്ചയായി.

1999ല്‍ കണ്‍ട്രി മ്യൂസിക് ഹോള്‍ ഓഫ് ഫെയ്മില്‍ പാർട്ടണെ ആദരിച്ചു. 2021ലായിരുന്നു അവസാന ഗ്രാമി നേടിയത്: ' തെർ വോസ് ജീസസ്' എന്ന ഗാനത്തിന്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online