Thursday, 04 Mar, 7.37 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
ട്രാഫിക് നിയമം ലംഘിച്ച്‌ ദുല്‍ഖറിന്‍റെ നീല പോര്‍ഷെ കാര്‍! ട്രാഫിക് നിയമം ലംഘിച്ച്‌ എത്തിയത് ആലപ്പുഴ ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്ത്: തെറ്റായ ദിശയില്‍ കയറി വന്ന കാര്‍ പിന്നിലേക്ക് എടുക്കാന്‍ നിര്‍ദേശിച്ച്‌ ട്രാഫിക് പോലീസ്: അതിവേഗം റിവേഴ്സ് പോയി ശരിയായ ട്രാക്കിലേക്ക്: പിന്നെ കുതിച്ച്‌ പാഞ്ഞ് പോര്‍ഷെ! വീഡിയോ വൈറലാകുന്നു

ദുല്‍ഖറിന്‍റെ നീല പോര്‍ഷെ കാര്‍ ട്രാഫിക് നിയമം ലംഘിച്ചെത്തുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ മുഹമ്മദ് ജസീല്‍ എന്ന ഉപയോക്താവാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

TN . 6 W 369 എന്ന നമ്ബരിലുള്ള ദുല്‍ഖറിന്‍റെ നീല പോര്‍ഷെ പാനമേറ കാറാണ് ട്രാഫിക് നിയമം ലംഘിച്ച്‌ എത്തിയത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രയില്‍ ആലപ്പുഴ ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്താണ് ദുല്‍ഖറിന്‍റെ വാഹനം ട്രാഫിക് നിയമം ലംഘിച്ച്‌ എത്തിയത്.

വണ്‍വേ മാറി, തെറ്റായ ട്രാക്കിലൂടെ എത്തിയ കാര്‍ ട്രാഫിക് ഐലന്‍ഡിന് മുന്നില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് വീഡിയോയില്‍ കാണുന്നത്.
ട്രാഫിക് സിഗ്നല്‍ തെളിയുമ്ബോള്‍ കാര്‍ മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അവിടേക്ക് എത്തുന്നതും, തെറ്റായ ദിശയില്‍ കയറി വന്ന കാര്‍ പിന്നിലേക്ക് എടുക്കാന്‍ നിര്‍ദേശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഉടന്‍ തന്നെ പോര്‍ഷെ കാര്‍ അതിവേഗം റിവേഴ്സ് പോകുന്നുണ്ട്. ഒടുവില്‍ ഡിവൈഡര്‍ അവസാനിക്കുന്ന സ്ഥലത്തു നിന്ന് ശരിയായ ട്രാക്കിലേക്ക് കയറുകയും അതിവേഗം മുന്നോട്ടു ഓടിച്ചു പോകുകയും ചെയ്യുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച യുവാക്കള്‍ കാറിന്‍റെ പിന്നാലെ വെച്ചുപിടിക്കുന്നുണ്ട്. ഒരു തവണ പോര്‍ഷെ കാറിനെ ഓവര്‍ടേക്ക് ചെയ്തെങ്കിലും, പിന്നീട് കാര്‍ കുതിച്ചു പായുന്നതാണ് വീഡിയോയിലുള്ളത്.

https://www.instagram.com/mhmd_jazil/channel/?utm_source=ig_embed

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top