Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ട്രോളിംഗ് നിരോധനം മാറി കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ ദുരന്തത്തില്‍പ്പെട്ടു: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും വള്ളങ്ങള്‍ മറിഞ്ഞ് നാല് പേരെ കാണാതായി; കൊല്ലം നീണ്ടകരയില്‍ വള്ളം മറിഞ്ഞ് അച്ഛൻ മരിച്ചു, മകനായി തിരച്ചില്‍ തുടരുന്നു; നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ശക്തമാക്കി

Sathyam Online 2 weeks ago

തിരുവനന്തപുരം: തിരുവനന്തപുരം തീരത്ത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് രണ്ട് വള്ളങ്ങള്‍ മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായി.

വെള്ളിയാഴ്ച രാത്രി എട്ടരയോടെ മുതലപ്പൊഴി പൊഴിമുഖത്തിന് സമീപം ഫൈബര്‍ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിന്‍ (32), ഫ്രീമണ്‍ (28) എന്നിവരെയാണ് കാണാതായത്.


വള്ളത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്നാരോപിച്ച്‌ കാണാതായവരുടെ ബന്ധുക്കള്‍ അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. കാണാതായവര്‍ക്കായി ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെ തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


മറ്റൊരു അപകടത്തില്‍ വിഴിഞ്ഞത്ത് നിന്ന് അഞ്ച് തൊഴിലാളികളുമായി പോയ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി; മൂന്നുപേരെ രക്ഷപ്പെടുത്തി. കൂടാതെ വിഴിഞ്ഞം, ശംഖുമുഖം തീരങ്ങളില്‍ നിന്ന് കടലില്‍ പോയ ഏതാനും വള്ളങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.

അതിനിടെ, കൊല്ലം നീണ്ടകരയില്‍ വെള്ളിയാഴ്ച വള്ളം മറിഞ്ഞ് കാണാതായ നീണ്ടകര സ്വദേശി രാധാകൃഷ്ണന്റെ (48) മൃതദേഹം ശനിയാഴ്ച കണ്ടെത്തി. ഇയാളുടെ മകന്‍ ഗൗതം കൃഷ്ണയ്ക്കായി (26) തിരച്ചില്‍ തുടരുകയാണ്. 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം അവസാനിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online