Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഡ്രോണ്‍ ആക്രമണം: കുവൈറ്റ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 പ്രധാനമന്ത്രി സന്ദര്‍ശിച്ചു; അടിയന്തര പുനരുദ്ധാരണത്തിന് നിര്‍ദ്ദേശം

Sathyam Online 4 months ago

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 1 (T1)-ല്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍-അബ്ദുള്ള സംഭവസ്ഥലം സന്ദർശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

സിവില്‍ ഏവിയേഷൻ ജനറല്‍ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് അല്‍-മുബാറക്കും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളും രക്ഷാപ്രവർത്തനങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി. സംഭവത്തില്‍ ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ചും പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

ആക്രമണത്തില്‍ വിമാനത്താവളത്തിലെ പല സുപ്രധാന സൗകര്യങ്ങള്‍ക്കും വലിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക സാങ്കേതിക വിലയിരുത്തലുകളും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കൈമാറി.

വിമാനത്താവള ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. തകരാറിലായ ഭാഗങ്ങള്‍ എത്രയും വേഗം അറ്റകുറ്റപ്പണികള്‍ നടത്തി ടെർമിനല്‍ പൂർണ്ണ സജ്ജമാക്കാൻ അദ്ദേഹം അടിയന്തര നിർദേശം നല്‍കി.

ആക്രമണത്തിന് പിന്നാലെ ഉണർന്നുപ്രവർത്തിച്ച എയർപോർട്ട് ജീവനക്കാരെയും അടിയന്തര രക്ഷാപ്രവർത്തന സേനയെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. അവരുടെ സമയോചിതമായ ഇടപെടലും ദ്രുതഗതിയിലുള്ള നടപടികളുമാണ് സ്ഥിതിഗതികള്‍ വേഗത്തില്‍ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online