Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

എടിഎം കൗണ്ടറില്‍ തെന്നിവീണ് ചില്ല് ദേഹത്ത് പതിച്ച്‌ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. കാഞ്ഞങ്ങാട് സ്വദേശി മരിച്ചത് മംഗലാപുരത്ത് വെച്ച്‌. അപകടം നടന്ന് ഏറെക്കഴിഞ്ഞാണ് വഴിയാത്രക്കാര്‍ രക്തത്തില്‍ കുളിച്ചുകിടന്ന ബാലകൃഷ്ണനെ കണ്ടത്. മൃതദേഹം നാട്ടിലെത്തിച്ചു

Sathyam Online 3 days ago

കാഞ്ഞങ്ങാട്: എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മരിച്ചു. കർണാടക കോപ്പറേറ്റീവ് ബാങ്ക് അറ്റൻഡർ ബാലകൃഷ്ണൻ (56) ആണ് മരിച്ചത്.

ജോലി കഴിഞ്ഞ് സമീപത്തെ എടിഎം കൗണ്ടറില്‍ പണമിടപാട് നടത്താൻ കയറിയ ബാലകൃഷ്ണൻ എടിഎം കൗണ്ടറിനുള്ളില്‍ തെന്നി തലയിടിച്ച്‌ വീഴുകയായിരുന്നു. ഇതിനിടയില്‍ എടിഎം കൗണ്ടറിന്റെ ഗ്ലാസ് പൊട്ടി കൈയിലേക്ക് പതിക്കുകയും ചെയ്തു.

സംഭവം ആദ്യം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് എടിഎം കൗണ്ടറിന് സമീപത്തുകൂടി പോയവരാണ് ബാലകൃഷ്ണനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മംഗലാപുരം വെൻലോക് ഹോസ്പിറ്റലില്‍ വെച്ച്‌ മരണം സംഭവിക്കുകയായിരുന്നു.

മംഗലാപുരത്ത് തന്നെ താമസിച്ച്‌ ജോലി ചെയ്യുന്ന ബാലകൃഷ്ണൻ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് കാഞ്ഞങ്ങാട്ടേക്ക് വരുന്നത്. നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ പരേതരായ ദാമോദരൻ - സരോജിനി ദമ്പതികളുടെ മകനാണ് ബാലകൃഷ്ണൻ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരും.

ഭാര്യ: ഭാരതി. മകള്‍: ശ്രദ്ധ. സഹോദരങ്ങള്‍: മംഗലാപുരത്തെ ബാങ്ക് ജീവനക്കാരായ ദിനകരൻ, ബാലചന്ദ്രൻ, ചന്ദ്രഹാസ (പ്രവാസി).

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online