
സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന മികച്ച പ്രോട്ടീൻ ഉറവിടമാണ് സോയാബീൻ പയർ. ഇത് മാംസത്തിലെപ്പോലെ എല്ലാ പ്രധാന അമിനോ ആസിഡുകളും നല്‍കുന്നു.
ഇതില്‍ അടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പും ഐസോഫ്ലാവോണുകളും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു.
ഇതിലെ ഉയർന്ന പ്രോട്ടീനും നാരുകളും പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
കാത്സ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത് ഏറെ നല്ലതാണ്.
