Monday, 10 Aug, 8.19 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
എന്താണ് വിമാന ദുരന്തങ്ങളിലെ നിര്‍ണായക വിവരങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ‌ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ അഥവാ ബ്ലാക്ക് ബോക്സ് ?; വന്‍ അഗ്നിബാധകളെ പോലും അതിജീവിച്ച്‌ വെള്ളത്തില്‍ മുങ്ങിയാലും പ്രവര്‍ത്തന ക്ഷമമായിരിക്കുന്ന ആ അദ്ഭുത പെട്ടിയെ കുറിച്ച്‌ അറിയാത്തവര്‍ക്കായി..

വിമാന ദുരന്തങ്ങള്‍ നടക്കുമ്ബോഴെല്ലാം ദുരന്ത കാരണം അറിയാന്‍ ബ്ലാക്ക് ബോക്‌സ് ലഭിക്കണമെന്ന് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ എന്താണ് ബ്ലാക് ബോക്‌സ്, പേരുപോലെ തന്നെ ഇതിന്റെ നിറം ബ്ലാക്ക് ആണോ എന്നൊന്നും നമ്മില്‍ പലര്‍ക്കും അറിയില്ല. വിമാനദുരന്തങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ബ്ലാക്ക് ബോക്‌സിനെ കുറിച്ച്‌ അറിയാത്തവര്‍ക്കായി..

വിമാനങ്ങളില്‍ നടക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തിവയ്ക്കുന്ന ഒരു തരത്തിലുള്ള ഫ്ലൈറ്റ് റെക്കോര്‍ഡര്‍ ഉപകരണമാണമാണ്‌ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ അഥവാ ബ്ലാക്ക് ബോക്സ്. വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രേഖപ്പെടുത്തുകയാണ്‌ ഇത് ചെയ്യുന്നത്.

വിമാനത്തിന്റെ യാത്രാചരിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഫൈ്‌ളറ്റ് ഡാറ്റ റെക്കോര്‍ഡറില്‍ പകര്‍ത്തുന്നത്. വേഗം കൂട്ടുന്നത്, എന്‍ജിന്റെ കുതിപ്പ്, സാധാരണ സഞ്ചാരവേഗം, ഉയരം, സ്ഥാനം തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടാകും.

മറ്റൊരു തരത്തിലുള്ള ഫ്ലൈറ്റ് റെക്കോര്‍ഡറാണ്‌ കോക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ (Cockpit Voice Recorder അഥവാ CVR), കോക്പിറ്റില്‍ നടക്കുന്ന സംഭാഷണങ്ങള്‍, ക്രൂ അംഗങ്ങളും മറ്റുള്ളവരും നടത്തുന്ന ആശയവിനിമയങ്ങള്‍, എയര്‍ ട്രാഫിക്ക് കണ്‍ട്രോളിലെ അംഗങ്ങളോടുള്ള സംഭാഷണങ്ങള്‍, യാത്രക്കാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുകള്‍, വിമാനത്തിനുള്ളിലെ മറ്റ് ശബ്ദങ്ങള്‍ എന്നിവ ഇത് രേഖപ്പെടുത്തുന്നു. ചിലപ്പോള്‍ രണ്ട് ധര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്ന ഒരൊറ്റ ഉപകരണമായിരിക്കും. (Digital Voice Data Recorder - DVDR)

ബ്ലാക്ക് ബോക്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇതില്‍ രേഖപ്പെടുത്തപ്പെട്ട വിവരങ്ങള്‍ വിമാന അപകടങ്ങളുടെ അന്വേഷണങ്ങള്‍ക്കും മറ്റ് സുരക്ഷാ വസ്തുതകളുടെ - ഉപകരണങ്ങളുടെ അപചയം, എന്‍ജിന്റെ പ്രവര്‍ത്തനം തുടങ്ങി വിമാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന്‌ ഉപയോഗിക്കപ്പെടുന്നു.

അപകടങ്ങളുടെ അന്വേഷണങ്ങളിലെ ഇതിന്റെ പ്രാധാന്യം കാരണം ഈ ഉപകരണം ശക്തമായ ആഘാതങ്ങള്‍ അഗ്നി തുടങ്ങിയവയെ അതിജീവിക്കുന്ന തരത്തില്‍ എന്‍ജിനീയറിങ്ങ് ചെയ്ത ശക്തമായ കവചത്തില്‍ നിര്‍മ്മിക്കപ്പെടുകയാണ്‌ ചെയ്യുന്നത്.

ബ്ലാക്ക് ബോക്സ് എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും അപകടാവശിഷ്ടങ്ങളില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയത്തക്കവിധം തെളിഞ്ഞ ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള താപപ്രതിരോധ ചായം പൂശപ്പെട്ട രീതിയിലാണ്‌ ഇവ കാണപ്പെടുക, അപകടങ്ങള്‍ തരണം ചെയ്യുന്നതിനായി വിമാനത്തിന്റെ വാലി‍ല്‍ ആണ് (Empennage, ഏറ്റവും പിന്‍ഭാഗം) ഇവ ഘടിപ്പിക്കപ്പെടുക.

ഒരു ചെരിപ്പുപെട്ടിയെക്കാള്‍ അല്പം കൂടുതല്‍ വലിപ്പമുള്ള ബ്ലാക്‌ബോക്‌സിന് പ്രകാശരശ്മികളെ പ്രതിഫലിപ്പിക്കാന്‍ കഴിയും. ഉയര്‍ന്ന താപത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഉരുക്കു കവചമുള്ളതിനാല്‍ വന്‍ അഗ്‌നിബാധയെപ്പോലും അതിജീവിക്കാനാവും. വെള്ളത്തില്‍ മുങ്ങിപ്പോയാലും പ്രവര്‍ത്തനക്ഷമമായിരിക്കും.

അപകടത്തിനു ശേഷം ആളുകളെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തുകയും മറ്റുള്ളവരെ കണ്ടെടുത്തതിനും ശേഷം ബ്ലാക്ക് ബോക്സിനെ കണ്ടെടുക്കുക എന്നത് പ്രാധാന്യമുള്ളതാണ്‌.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top