Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

എസ്ടിആറിനൊപ്പമുള്ള പ്രോജക്ടുകള്‍ മുടങ്ങിപ്പോകുന്നു... കാരണമറിയില്ല... എങ്കിലും മികച്ചൊരു തുടക്കത്തിനായി കാത്തിരിക്കുന്നു: കയാദു ലോഹര്‍

Sathyam Online 1 week ago

ദക്ഷിണേന്ത്യൻ സിനിമാലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയയായി മാറിയ നടി കയാദു ലോഹർ തമിഴ് സൂപ്പർതാരം സിലമ്പരസനൊപ്പമുള്ള (എസ്ടിആർ) തന്‍റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെച്ചത് സമൂഹമാധ്യമങ്ങളില്‍ തരംഗമായി.

താരത്തിനൊപ്പം അഭിനയിക്കാൻ ലഭിച്ച പല വലിയ അവസരങ്ങളും പല കാരണങ്ങളാല്‍ മുടങ്ങിപ്പോയതിനെക്കുറിച്ചാണ് നടി തുറന്നുപറഞ്ഞിരിക്കുന്നത്.

തന്‍റെ പുതിയ ചിത്രമായ 'ഇദയം മുരളി'യുടെ പ്രൊമോഷൻ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു കയാദുവിന്‍റെ പ്രതികരണം.

എപ്പോഴൊക്കെ എസ്ടിആറിനൊപ്പം സിനിമ ചെയ്യാൻ അവസരം ലഭിക്കുന്നുവോ അപ്പോഴൊക്കെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് അത് മുടങ്ങിപ്പോകാറുണ്ടെന്ന് കയാദു പറഞ്ഞു.

ചിലപ്പോള്‍ ചിത്രീകരണ തിയതികളില്‍ വരുന്ന മാറ്റങ്ങളോ അല്ലെങ്കില്‍ മറ്റ് അപ്രതീക്ഷിതമായ കാരണങ്ങളോ ഇതിന് പിന്നിലുണ്ടാകാം.

അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കാൻ നിശ്ചയിച്ചിരുന്നതാണെങ്കിലും നിർഭാഗ്യവശാല്‍ അത് രണ്ടും യാഥാർഥ്യമായില്ലെന്നും താരം വ്യക്തമാക്കി.

എങ്കിലും ഈ തടസങ്ങളെയെല്ലാം പോസിറ്റീവായാണ് നടി കാണുന്നത്. ഇതെല്ലാം നല്ലതിനാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും, ഭാവിയില്‍ ഇതിലും മികച്ചതും ഗംഭീരവുമായ ഒരു പ്രോജക്ടിലൂടെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കയാദു കൂട്ടിച്ചേർത്തു. അനുയോജ്യമായ ആ നിമിഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണു താരം.

നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി ദക്ഷിണേന്ത്യൻ സിനിമകളില്‍ സജീവമാണ് കയാദു ലോഹർ.

റിലീസിനൊരുങ്ങുന്ന 'ഇദയം മുരളി'ക്ക് പിന്നാലെ മലയാളത്തില്‍ 'ഐ ആം ഗെയിം', തെലുങ്കില്‍ 'പാരഡൈസ്' എന്നീ ചിത്രങ്ങളും നടിയുടേതായി തിയേറ്ററുകളിലെത്തും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online