Thursday, 16 Sep, 5.32 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
ഗുജറാത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലേറി; 24 മന്ത്രിമാരും പുതുമുഖങ്ങള്‍

ഗുജറാത്തില്‍ പുതിയ മന്ത്രിസഭയിലെ 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ സര്‍ക്കാരില്‍ ഒഴിവാക്കിയിട്ടുണ്ട്.

ഗാന്ധിനഗറിലെ രാജ്ഭവനില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രത് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പത്ത് ക്യാബിനെറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒമ്ബത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ.

കഴിഞ്ഞ ദിവസം അധികാരമേറ്റ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുന്‍ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി മന്ത്രിസഭയില്‍ ഉള്‍പെട്ടിട്ടുണ്ട്. പുതിയ ഗുജറാത്ത് മന്ത്രിസഭയുടെ ആദ്യ യോഗം ചേര്‍ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top