Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഹരിദ്വാറില്‍ ഭക്തിനിര്‍ഭരമായ കൻവാര്‍ മേളയ്ക്ക് തുടക്കം: അഞ്ച് കോടിയോളം ശിവഭക്തര്‍ എത്തുമെന്ന് പ്രതീക്ഷ; സുരക്ഷ ശക്തമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍, സുഗമമായ യാത്രയ്ക്കായി ഓഗസ്റ്റ് 11 വരെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, 'ഹര്‍ ഹര്‍ മഹാദേവ്' വിളികളാല്‍ മുഖരിതമായി പുണ്യനഗരം

Sathyam Online 2 weeks ago

ഹരിദ്വാര്‍: ശ്രാവണ മാസത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രശസ്തമായ കന്‍വാര്‍ മേളയ്ക്ക് പുണ്യനഗരമായ ഹരിദ്വാറില്‍ തുടക്കമായി.

ഈ വര്‍ഷം അഞ്ച് കോടിയോളം കന്‍വാരിയകള്‍ എത്തുമെന്നാണ് ഉത്തരാഖണ്ഡ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.


മേളയുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹരിദ്വാര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഓഗസ്റ്റ് 11 വരെ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.


തീര്‍ത്ഥാടകരുടെ വന്‍ ഒഴുക്ക് കണക്കിലെടുത്ത് മേള പ്രദേശം 18 സൂപ്പര്‍ സോണുകളായും 40 സോണുകളായും 141 സെക്ടറുകളായും തിരിച്ചു. സുരക്ഷയ്ക്കായി 6,000 പോലീസ് ഉദ്യോഗസ്ഥര്‍, 13 കമ്പനി പാരാമിലിട്ടറി സേന, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരെ വിന്യസിച്ചിട്ടുണ്ട്.

'ഹര്‍ ഹര്‍ മഹാദേവ്', 'ബോല്‍ ബം' വിളികളോടെ ഗംഗാജലവുമായി കാല്‍നടയായി പോകുന്ന ഭക്തരാല്‍ ഹരിദ്വാര്‍ തെരുവുകള്‍ നിറഞ്ഞു കഴിഞ്ഞു. ക്രമസമാധാന പാലനത്തിനായി കടുത്ത നിയന്ത്രണങ്ങളും ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും പോലീസും അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online