Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇഡി റെയ്ഡില്‍ സിപിഎമ്മിൻ്റെ കണക്ക് കൂട്ടല്‍ പിഴച്ചു ; അറസ്റ്റ് പ്രതീക്ഷിച്ച സഖാക്കള്‍ കേസില്‍ പ്രതികളായി ; അഴിമതിക്കെതിരെ അന്വേഷണം നടത്തുന്നത് തടയുന്നത് നാണക്കേട് എന്ന വിമര്‍ശനവും ഉയരുന്നു

Sathyam Online 2 weeks ago

തിരുവനന്തപുരം : മാസപ്പടി കേസിലെ സാമ്പത്തിക ഇടപാടിലാണ് ഇഡി അന്വേഷണം നടത്തുന്നത് . ഇഡി ഉദ്യോഗസ്ഥർ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിലടക്കം 12 ഇടങ്ങളില്‍ റെയ്ഡ് നടത്തി.

ബലി പെരുന്നാള്‍ അവധി ദിവസത്തിന് മുമ്പ് നടത്തിയ റെയ്ഡിൻ്റെ ലക്ഷ്യം വീണയുടെ അറസ്റ്റാണ് എന്ന് സിപിഎം കരുതി. ചില മാധ്യമ പ്രവർത്തകരും ആ രീതിയില്‍ റിപ്പോർട്ട് ചെയ്തു.


അറസ്റ്റ് പ്രതീക്ഷിച്ച്‌ പ്രതിഷേധിക്കാൻ തടിച്ച്‌ കൂടിയ സഖാക്കള്‍ ഗുണ്ടകളായി കേസില്‍ പ്രതികളുമായി. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായി വാഹനം തകർത്തു.

ബംഗാളില്‍ നടന്നതിന് സമാനമായി കേരളത്തില്‍ നടന്ന ആക്രമണത്തെ ഇഡി ഗൗരവമായാണ് കാണുന്നത്. സംഭവത്തില്‍ കേരളാ പോലീസ് കേസെടുത്തിട്ടുമുണ്ട് . എന്തായാലും പിണറായിയുടെ മകളുടെ അറസ്റ്റ് പ്രതീക്ഷിച്ച സഖാക്കള്‍ കേസില്‍ പ്രതികളാകുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online