
തിരുവനന്തപുരം: ഇഡി റെയ്ഡിനു ശേഷം കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന അതിക്രമത്തെ ശക്തമായി ന്യായീകരിച്ച് മുതിര്‍ന്ന നേതാക്കളായ ഇപി ജയരാജനും വി ശിവന്‍കുട്ടിയും അടക്കമുള്ളവര്‍ രംഗത്തെത്തിയെങ്കിലും അതിക്രമ സംഭവങ്ങളില്‍ കൂടുതല്‍ പ്രതിരോധത്തിലേയ്ക്ക് നീങ്ങുകയാണ് സിപിഎം.
രാഷ്ട്രീയമായും നിയമപരമായും ഇന്നലത്തെ നീക്കങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയാകാനുള്ള സാധ്യതയാണ് തെളിയുന്നത്.
ഇ.ഡി പുറത്തിറങ്ങിയത് വലിയ തെറ്റായിപോയി എന്നും വീണയുടെ വീട്ടിലെ റെയ്ഡുപോലും അനാവശ്യമാണെന്നും ഈ വിധത്തില്‍ ഇ.ഡിയാണ് അതിക്രമത്തിന് കാരണക്കാരെന്നുമൊക്കെയാണ് സിപിഎം നേതാക്കള്‍ പറഞ്ഞുവയ്ക്കുന്നത്.
ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തിയ 3 വാഹനങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തത്. ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേയ്ക്ക് ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥര്‍ വന്നാല്‍ ഏത് ഗാന്ധിയനായാലും ആക്രമിക്കും എന്ന രീതിയിലാണ് ജയരാജന്‍ പ്രതികരിച്ചത്.
എന്തായാലും അതിക്രമ സംഭവങ്ങളിലും ഭരണത്തിന്‍റെ മറവില്‍ കൊള്ള നടത്തിയ വ്യക്തിക്കെതിരെയുള്ള അന്വേഷണം തടസപ്പെടുത്തിയ സംഭവങ്ങളിലും ഉള്‍പ്പെടെ പൊതു സമൂഹത്തില്‍ വീണ്ടും സിപിഎം ഒറ്റപ്പെടുകയാണ്.
അതിനിടെ, ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനെതിരെ ഉണ്ടായ അതിക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തിയിലാണ്. കേസില്‍ പ്രതികളായ അറസ്റ്റിലായവരെ ഏറ്റെടുക്കാനുള്ള സാധ്യതകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയാണ്.
അങ്ങനെവന്നാല്‍ ഈ പ്രതികള്‍ ഇനി പുറത്തിറങ്ങാന്‍ മാസങ്ങളെടുക്കും. ചിലപ്പോള്‍ വര്‍ഷങ്ങളും. എങ്കില്‍ തിഹാര്‍ ജയിലിലാകും അവരുടെ വാസം എന്ന് കരുതേണ്ടി വരും.
അത്തരം കര്‍ശന നടപടികളിലേയ്ക്ക് കേന്ദ്രം നീങ്ങിയാല്‍ പിന്നത്തെ സ്റ്റേപ് വീണാ വിജയന്‍റെ അറസ്റ്റായിരിക്കും. കേന്ദ്ര സര്‍ക്കാരിനു മുമ്പില്‍ സിപിഎമ്മിന്‍റെ പ്രതിഷേധങ്ങള്‍ തികച്ചും ദുര്‍ബലമാകും.
