Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇടുക്കിയുടെ ആത്മാവിനെ മുറിച്ചുമാറ്റരുത്'; മൂവാറ്റുപുഴ ജില്ലാ രൂപീകരണ നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് (ജോസഫ്). തൊടുപുഴയെ ഇടുക്കിയില്‍ നിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് മോൻസ് ജോസഫ്

Sathyam Online 1 week ago

ഇടുക്കി: തൊടുപുഴയെ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന നിർദ്ദേശത്തിനെതിരെ ശക്തമായ എതിർപ്പുമായി യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (ജോസഫ്).


തൊടുപുഴയെ ഇടുക്കിയില്‍ നിന്ന് അടർത്തിമാറ്റി പുതിയ ജില്ലയുണ്ടാക്കാനുള്ള നീക്കം ഇടുക്കി ജില്ലയുടെ ജീവനും ആത്മാവിനും നേരെയുള്ള കടന്നുകയറ്റമാണെന്നും, നിലവിലെ സാഹചര്യത്തില്‍ ഈ ആവശ്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.


മൂവാറ്റുപുഴയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വെച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനാണ് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങള്‍ സംയോജിപ്പിച്ച്‌ പുതിയ മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനോട് പരസ്യമായി ആവശ്യപ്പെട്ടത്.


മാത്യു കുഴല്‍നാടന്റെ ആവശ്യത്തോട് പ്രതികരിച്ച മുഖ്യമന്ത്രി വിഡി സതീശൻ, വിഷയം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും ഇതിനായി ഒരു ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കുമെന്നും മറുപടി നല്‍കിയിരുന്നു.


എറണാകുളം ജില്ലയിലെ ഫണ്ടുകള്‍ ഭൂരിഭാഗവും കൊച്ചി നഗരവികസനത്തിന് മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നതിനാല്‍ കിഴക്കൻ മേഖലയുടെ വികസനത്തിന് പ്രത്യേക ജില്ല അനിവാര്യമാണെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ വാദം.എന്നാല്‍, തൊടുപുഴയില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് (ജോസഫ്) ഈ നീക്കത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online