
തൃശൂർ: ഇലക്‌ട്രിക് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
കുന്നംകുളം മരത്തംകോട് ആണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം നടന്നത്.
മരത്തംകോട് അമ്പലംപള്ളി സ്വദേശി ബിന്നി സീമ ദമ്പതികളുടെ മകള്‍ എല്‍സി എന്ന നാലുവയസുകാരിയാണ് അപകടത്തില്‍പ്പെട്ടത്. ഓണ്‍ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്‌ട്രിക് ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് അയല്‍വാസി കിണറ്റില്‍ ഇറങ്ങി കുട്ടിയെ പുറത്തെടുത്തു. പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
