Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇന്ന് ജൂണ്‍ 4: ആക്രമണങ്ങള്‍ക്ക് ഇരയായ നിഷ്കളങ്ക കുട്ടികളുടെ അന്താരാഷ്ട്ര ദിനം! അനില്‍ അംബാനിയുടെയും വയലാര്‍ രവിയുടേയും ജന്മദിനം: ഹെൻ‌റി മൂന്നാമന്‍ വിശുദ്ധ റോമന്‍ ചക്രവര്‍ത്തിയായി സ്ഥാനമേറ്റതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

Sathyam Online 4 days ago

ചരിത്രത്തില്‍ ഇന്ന് , വർത്തമാനവും … **************

. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്

. ജ്യോതിർഗ്ഗമയ

കൊല്ലവർഷം 1201
ഇടവം 21
തിരുവോണം /പഞ്ചമി
2026 ജൂണ്‍ 4
വ്യാഴം

ഇന്ന് ;

* സഹായ സാങ്കേതിക വിദ്യയ്ക്കുള്ള ലോക ദിനം!

* ആക്രമണങ്ങള്‍ക്ക് ഇരയായ നിഷ്കളങ്ക കുട്ടികളുടെ അന്താരാഷ്ട്ര ദിനം.! [International Day of Innocent Children Victims of Attacks.; ജൂണ്‍ 4 ആണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആക്രമണങ്ങള്‍ക്ക് ഇരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായി (International Day of Innocent Children Victims of Aggression) ആചരിക്കുന്നത്. യുദ്ധങ്ങളും സംഘർഷങ്ങളും കാരണം ലോകമെമ്പാടുമുള്ള കുട്ടികള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച്‌ സമൂഹത്തെ ബോധവത്കരിക്കാനാണ് ഈ ദിവസം നീക്കിവച്ചിരിക്കുന്നത്.

ലെബനൻ യുദ്ധ പശ്ചാത്തലത്തില്‍, ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്കിരയായ പലസ്തീൻ, ലെബനീസ് കുട്ടികളുടെ ദുരവസ്ഥ പരിഗണിച്ച്‌ 1982 ഓഗസ്റ്റ് 19-നാണ് യുഎൻ ജനറല്‍ അസംബ്ലി ഈ ദിവസം പ്രഖ്യാപിച്ചത്. ലോകമെമ്പാടും ഇത്തര അക്രമങ്ങള്‍ നേരിടുന്ന കുട്ടികളുടെ വേദന തിരിച്ചറിയുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതിജ്ഞാബദ്ധത ഉറപ്പാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.]

* അന്താരാഷ്ട്ര കോർഗി ദിനം![ International Corgi Day ; എല്ലാ വർഷവും ജൂണ്‍ 4-നാണ് ലോകമെമ്പാടും അന്താരാഷ്ട്ര കോർഗി ദിനമായി (International Corgi Day) ആഘോഷിക്കുന്നത്. കുറിയ കാലുകളും നീണ്ട ശരീരവുമുള്ള, ഒരു നായ്ക്കളുടെ ഇനമായ കോർഗികളെ (Corgis) ആദരിക്കുന്നതിനാണ് ഈ ദിനം നീക്കിവെച്ചിരിക്കുന്നത്.]

USA ;
* ദേശീയ സുരക്ഷിത ദിനം![ National SAFE Day ; വികസിത ലോകത്തെ മറ്റേതൊരു രാജ്യത്തെയും പൗരന്മാരെ അപേക്ഷിച്ച്‌ അമേരിക്കൻ ജനതയ്ക്ക് ആളോഹരി തോക്കുകള്‍ ഉണ്ട്, പ്രത്യേകിച്ച്‌ കൈത്തോക്കുകള്‍. ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകള്‍ വെടിയേറ്റ് മരിക്കുന്നു, അവയില്‍ പലതും ആകസ്മികവും വീട്ടില്‍ സംഭവിക്കുന്നതുമാണ്. അതിനാല്‍ സമൂഹത്തെയും അതിലെ കുടുംബങ്ങളെയും അവരുടെ സുരക്ഷ വിലയിരുത്താൻ പ്രോത്സാഹിപ്പിക്കുന്നതിന് അമേരിയ്ക്ക ദേശീയ സുരക്ഷിത ദിനം പോലെ ഒരു ദിനം ആചരിയ്ക്കുന്നു, പ്രത്യേകിച്ച്‌ തോക്കുകളുടെ കാര്യത്തില്‍.]

* ദേശീയ ഓള്‍ഡ് മെയ്ഡ്സ് ഡേ ![ National Old Maids Day ; ദേശീയ ഓള്‍ഡ് മെയ്ഡ്സ് ദിനം (National Old Maids Day) എല്ലാ വർഷവും ജൂണ്‍ 4-നാണ് ആചരിക്കുന്നത്. ഒരിക്കലും വിവാഹം കഴിക്കാത്തതും കുട്ടികളില്ലാത്തതുമായ സ്ത്രീകളെ (Single and childless women) ആദരിക്കുന്നതിനാണ് ഈ ദിവസം സമർപ്പിച്ചിരിക്കുന്നത്.

മുൻകാലങ്ങളില്‍ 'ഓള്‍ഡ് മെയ്ഡ്' അല്ലെങ്കില്‍ 'സ്പിൻസ്റ്റർ' (Spinster) തുടങ്ങിയ വാക്കുകള്‍ അവിവാഹിതരായ സ്ത്രീകളെ പരിഹസിക്കാനും മോശമായി ചിത്രീകരിക്കാനും ഉപയോഗിച്ചിരുന്നവയാണ്. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ ഈ ദിനം അവിവാഹിതരായ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെയും സ്വയംപര്യാപ്തതയുടെയും പ്രതീകമായി കാണക്കാക്കപ്പെടുന്നു.

സ്വന്തം താല്‍പ്പര്യങ്ങള്‍ക്കും കരിയറിനും മുൻഗണന നല്‍കി ജീവിക്കുന്ന സ്ത്രീകളെ ബഹുമാനിക്കാനും സമൂഹത്തിനും കുടുംബത്തിനും അവർ നല്‍കുന്ന സംഭാവനകളെ അംഗീകരിക്കാനുമാണ് National Today ഈ ദിവസം മാറ്റിവെച്ചിരിക്കുന്നത്.]

* ഷോപ്പിംഗ് കാർട്ട് ഡേ /Shopping Cart Day!

* National Cheese Day !

*ഫിൻലാൻഡ്: കാള്‍ ഗുസ്റ്റാഫ് ന്റെ ജന്മദിനം!
*ഫിന്നിഷ് പ്രതിരോധ സൈന്യത്തിന്റെ പതാക ദിനം !
*ടോൻഗ: സ്വാതന്ത്ര്യ ദിനം !
*എസ്റ്റോണിയ: പതാക ദിനം !
*ഹങ്കറി: ദേശീയ ഏകത ദിനം!

ഇന്നത്തെ മൊഴിമുത്ത്
**********

"പ്രണയത്തിന്റെ മുക്കാല്‍ ഭാഗവും കേവലം ജിജ്ഞാസ മാത്രമാണ്.
യഥാർത്ഥ പ്രണയം എന്നത് ശാരീരിക സുഖങ്ങള്‍ക്ക് ശേഷം ചിലപ്പോള്‍ ഉടലെടുക്കുന്ന ഒന്നാണ്; അങ്ങനെ സംഭവിച്ചാല്‍ അത് അധികകാലം നിലനില്‍ക്കും.
അതിനായി
സുന്ദരികളായ സ്ത്രീകളെ അവരുടെ ബുദ്ധിശക്തിയെക്കുറിച്ചും, ബുദ്ധിമതികളായ സ്ത്രീകളെ അവരുടെ സൗന്ദര്യത്തെക്കുറിച്ചും പറഞ്ഞ് പ്രശംസിക്കുക."
.
***[കാസനോവ]***

*************

ഇന്നത്തെ പിറന്നാളുകാർ
**********
ഒരു അക്കാദമി പുരസ്കാരവും, രണ്ട് സ്ക്രീൻ പുരസ്കാരവും, മൂന്ന് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുള്ള,
ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഹോളിവുഡ് നടികളില്‍ ഒരാളും, UNHCR പ്രതിനിധിയുമായ ആൻജലീന ജോളിയുടെയും (1975)

ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയും അനില്‍ ധിരുബായി അംബാനി ഗ്രൂപ്പ് എന്ന കമ്പയിലെ പ്രധാന ഓഹരി പങ്കാളിത്തവും ചെയർമാൻ സ്ഥാനവും വഹിക്കുന്ന അനില്‍ അംബാനിയുടെയും( 1959),

കേരളത്തില്‍ നിന്നുള്ള ഒരു പ്രമുഖ കോണ്‍ഗ്രസ്സ് (ഐ) നേതാവും മുൻ രാജ്യസഭ അംഗവും മുൻ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രിയുമായിരുന്ന വയലാർ രവി (1937)യുടേയും,

കോണ്‍ഗ്രസ് നേതാവും മുൻകേന്ദ്ര തൊഴില്‍ സഹമന്ത്രിയും, ലോകസഭാംഗവുമായ കൊടിക്കുന്നില്‍ സുരേഷിന്റെയും (1962),

നാടക രചനക്കുള്ള സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ചിട്ടുള്ള പ്രമുഖ നാടക രചയിതാവും സംവിധായകനും എഴുത്തുകാരനുമായ ജി. മണിലാലിന്റെയും (1954),

മുൻ ആള്‍ ഇൻഡ്യ തൃണമുല്‍ കോണ്‍ഗ്രസ്സ് നേതാവും മുൻ ഇൻഡ്യൻ റെയില്‍വെ വകുപ്പു മന്ത്രിയും മുൻ എംപിയും ഇപ്പോള്‍ ബി ജെ പി അംഗവുമായ ദിനേഷ് ത്രിവേദിയുടെയും (1950),

'പരുത്തിവീരൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച പാലക്കാട്ടുകാരി, ബോളിവുഡ് നടി വിദ്യ ബാലന്‍ ബന്ധുവും കൂടിയായ തെന്നിന്ത്യൻ നടി പ്രിയാമണി എന്ന പ്രിയാമണി വാസുദേവ്‌ മണി അയ്യരുടെയും(1984),

മുൻ വോളിബോള്‍താരവും തമിഴ്, തെലുങ്ക്, മലയാളം ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത പ്രശസ്ത ചലച്ചിത്ര - ടെലിവിഷന്‍ നടിയും പിന്നീട്‌ സ്വാമി നിത്യാനന്ദയില്‍ നിന്ന് ദീക്ഷ സ്വീകരിച്ച്‌ നിത്യാനന്ദമയി എന്ന പേരും സ്വീകരിക്കുകയും ചെയ്ത രഞ്ജിതയുടേയും(1975),

ഒരു ഇന്ത്യൻ ചലച്ചിത്ര, സ്റ്റേജ് നടനും ഹാസ്യനടനും. നിരവധി മറാത്തി ഭാഷാ സിനിമകളിലും സ്റ്റേജ് നാടകങ്ങളിലും പ്രധാന വേഷങ്ങളിലും ഹിന്ദി ഭാഷാ സിനിമകളിലും ടിവി സീരിയലുകളിലും സഹകഥാപാത്രങ്ങളായും അദ്ദേഹം പ്രത്യക്ഷപ്പെട്ട അശോക് സരഫിൻ്റെയും(1947),

ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിൻ്റെ മുതിർന്ന നേതാവ് അനില്‍ കുമാർ ശാസ്ത്രിയുടെയും ( 1948)

അദ്ധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളില്‍ അറിയപ്പെടുന്ന വാണിദാസ് എളയാവൂരിന്റെയും (1935) ജന്മദിനം!
**********
ഇന്ന് പിറന്നാള്‍ ആഘോഷിയ്ക്കേണ്ട ഇപ്പോള്‍ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരില്‍ പ്രമുഖരായ ചിലർ
******** .
മങ്കട രവിവർമ്മ ജ. (1926-2010)
ഭായി പുരണ്‍ സിംഗ് ജ. (1904-1992)
നൂതൻ ജ. (1936-1991)
എസ് പി ബാലസുബ്രഹ്മണ്യം ജ.(1946-2020).
ഷെഫ് ജേക്കബ് ജ. (1974-2012)
മിലോവൻ ജിലാസ് ജ. (1911-1995)

അവള്‍, ഓളവും തീരവും എന്നീ ചിത്രങ്ങള്‍ക്കും ജി അരവിന്ദന്റെ ഉത്തരായനത്തിനും , അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം , കൊടിയേറ്റം , എലിപ്പത്തായം, മുഖാമുഖം, അനന്തരം,മതിലുകള്‍, വിധേയൻ , നിഴല്‍ക്കുത്ത്, കഥാപുരുഷൻ എന്നീ സിനിമകള്‍ക്ക് ഛായാഗ്രാഹകനും നോക്കുകുത്തി എന്ന സിനിമയുടെ സംവിധായകനും ആയിരുന്ന മലയാളചലച്ചിത്രരംഗത്തെ ഛായാഗ്രാഹകനായ മങ്കട രവിവർമ്മ എന്ന എം.സി. രവിവർമ്മ രാജ.(1926 ജൂണ്‍ 4 - 2010 നവംബർ 22)

എഴുത്തുകാരനും, പ്രസാധകനും, ജീവകാരുണ്യ പ്രവർത്തകനും, പരിസ്തിതി പ്രവർത്തകനുമായരുന്ന ഭായി പുരണ്‍ സിംഗ്(ജൂണ്‍ 4, 1904 - ആഗസ്ത് 5, 1992),

ശോഭന സമർത്ഥിന്റെ മകളും 1952 ല്‍ മിസ്സ്. ഇന്ത്യയും, അഞ്ചു തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്ത ബോളിവുഡ് ചലച്ചിത്ര മേഖലയിലെ നടി നൂതൻ(ജൂണ്‍ 4, 1936 - ഫെബ്രുവരി 21, 1991),

ഗായകനും നടനും സംഗീത സംവിധായകനും നിർമ്മാതാവുമായിരുന്ന എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം ( 4 ജൂണ്‍.1946 - 25 സെപ്റ്റംബർ 2020)

24 മണിക്കുർ 5 മിനുട്ട് തുടരെ പാചകം ചെയ്ത് ഏറ്റവും ദീർഘമായ ബാർബ ക്യൂ കുക്കിങ്ങ് മാരത്തോണ്‍ നടത്തി ഗിന്നിസ് ബുക്കില്‍ കയറിയ ഷെഫ് ജേക്കബ് എന്ന് അറിയപ്പെട്ടിരുന്ന ജേക്കബ് സഹായകുമാർ അരുണ്‍ (4 ജൂണ്‍ 1974 - 4 നവംബർ 2012),

യുഗോസ്ലാവിയയിലെ മുൻ കമ്യൂണിസ്റ്റു നേതാവായിരുന്ന മിലോവൻ ഡിജിലാസ് (മിലോവൻ ജിലാസ് എന്നാണ്, യുഗോസ്ലാവിയൻ ഉച്ചാരണം ) ( 1911 ജൂണ്‍ 4 - 1995 ഏപ്രില്‍ 20)

ഇന്നത്തെ സ്മരണ !!
********
സുരാസു മ. ( -1995)
(ബാലഗോപാലക്കുറുപ്പ്‌)
മുണ്ടൂർ കൃഷ്ണൻകുട്ടി മ. (1935-2005 ‌).
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ മ. (1932-2010)
ദീപേന്ദ്ര ബീർ ബിക്രം ഷാ മ. (1971-2001)
ജിയോവാനി കാസനോവ മ. (1725-1798)
നിക്കോളോയ് അബില്‍ഡ്‌ഗാർഡ് മ. (1743-1809)
ജോർജ് ലൂക്കാച്ച്‌ മ. (1885 -1971)

നാടകരംഗത്തും ചലച്ചിത്ര രംഗത്തും ഒരുപോലെ തിളങ്ങി നിന്ന ഒരു കലാകാരനും,കവിതയും നാടകവും സമന്വയിപ്പിച്ച്‌ മൊഴിയാട്ടം എന്നൊരു കലാരൂപത്തിനു രൂപം നല്‍കുകയും ചെയ്ത നടനും, സംവിധായകനും, കവിയുമൊക്കെയായിരുന്ന. ബാല ഗോപാലക്കുറുപ്പെന്ന സുരാസു ( -1995 ജൂണ്‍ 4)

മാതുവിന്റെ കൃഷ്ണതണുപ്പ് , ഏകാകി, മനസ്സ് എന്ന ഭാരം, ആശ്വാസത്തിന്റെ മന്ത്രച്ചരട്, മൂന്നാമതൊരാള്‍ നിലാപ്പിശുക്കുള്ള രാത്രിയില്‍, എന്നെ വെറുതെ വിട്ടാലും തുടങ്ങിയ കൃതികള്‍ രചിക്കുകയും, ചില ടി.വി.സീരിയുകളിലും അഭിനയിക്കുകയും , കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന "സഖി" വാരികയുടെ പത്രാധിപരാകുകയും ചെയ്ത മലയാള ചെറുകഥാകൃത്ത് മുണ്ടൂർ കൃഷ്ണൻകുട്ടി (1935 ജൂലൈ 17 - 2005 ജൂണ്‍ 4‌).

ലോകസിനിമയുടെ ചരിത്രം, ചലച്ചിത്രനിർമ്മാണം കേരളത്തില്‍, സിനിമാ കണ്ടുപിടുത്തങ്ങളുടെ കഥ, സിനിമാക്കാരും പാട്ടുകാരും,ഓണത്തിന്റെ ചരിത്രം,മറക്കപ്പെട്ട വിപ്ലവകാരികള്‍, ജെ.സി. ഡാനിയലിൻെറ ജീവിതകഥ തുടങ്ങിയ കൃതികള്‍ ഉള്‍പ്പെടെ ചലച്ചിത്രം, ചരിത്രം, ബാലസാഹിത്യം, നോവല്‍, കഥകള്‍, തൂലികാ ചിത്രങ്ങള്‍, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി 77 പുസ്തകങ്ങളും രണ്ടായിരത്തിലേറെ ലേഖനങ്ങളും എഴുതുകയും, തിരക്കഥാകൃത്ത്‌, പ്രൊഡക്‌ഷൻ മേല്‍നോട്ടക്കാരൻ എന്നീ നിലകളില്‍ പ്രവർത്തിക്കുകയും ,ഫിലിം അവാർഡ്‌ കമ്മറ്റി, ചലച്ചിത്രോപദേശക സമിതി, പൊതുമേഖലാഫിലിം സ്‌റ്റുഡിയോ ഉപദേശക കമ്മറ്റി തുടങ്ങിയവയില്‍ അംഗവും ആയിരുന്ന മലയാളസിനിമാ ചരിത്രകാരനും ചലച്ചിത്രനിരൂപകനും പത്രപ്രവർത്തകനും ആയ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ (1932 ജൂണ്‍ 5 - 2010 ജൂണ്‍ 4),

2001 ജൂണ്‍ 1 മുതല്‍ 4 വരെ മൂന്ന് ദിവസം നേപ്പാളിലെ രാജാവായിരുന്നു. നേപ്പാളിലെ രാജകീയ കൂട്ടക്കൊല എന്നറിയപ്പെടുന്ന സംഭവത്തില്‍ ജൂണ്‍ 1 ന് തൻ്റെ പിതാവ് ബീരേന്ദ്ര രാജാവിനെയും അമ്മ ഐശ്വര്യ രാജ്ഞിയെയും ഇളയ സഹോദരനെയും സഹോദരിയെയും മറ്റ് അഞ്ച് രാജകുടുംബാംഗങ്ങളെയും തന്നെയും വെടിവച്ച ശേഷം കോമയിലായിലായി പിന്നീട് മരിച്ച ദീപേന്ദ്ര ബിർ ബിക്രം ഷാ ദേവ്( 27 ജൂണ്‍ 1971 - 4 ജൂണ്‍ 2001)

അതിരില്ലാത്ത സ്ത്രീലമ്പടതയുടെ പേരില്‍ പ്രശസ്തനാകുകയും പേരു തന്നെ വശീകരണത്തിനു പര്യായമായി മാറുകയും, പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ സാമൂഹ്യജീവിതത്തെക്കുറിച്ച്‌ അറിയാനുള്ള ഏറ്റവും ആധികാരികമായ സ്രോതസ്സുകളിലൊന്നായി കണക്കാക്കപ്പെടുന്ന ആത്മകഥയുടേയും സ്മരണകളുടേയും ചേരുവയായ "എന്റെ ജീവിതകഥ"(Histoire de ma vie) എഴുതിയ വെനീസുകാരനായ ഒരു രതി സാഹസികനും എഴുത്തുകാരനുമായിരുന്ന ജിയോവാനി യാക്കോപ്പോ കാസനോവ ( ഏപ്രില്‍ 2, 1725 - ജൂണ്‍ 4, 1798),

ഷേക്സ്പിയർ കൃതികളിലെ പല രംഗങ്ങളും വർണാഞ്ചിതമായ പല ചിത്രീകരണങ്ങള്‍ക്ക് വിഷയമാക്കിയ ഒരു ഡാനിഷ് ചിത്രകാരനായിരുന്ന ‍നിക്കോളോയ് അബ്രഹാം അബില്‍ഡ്‌ഗാർഡ്(1743 സെപ്റ്റംബർ 13-1809 ജൂണ്‍ 4)

ഹംഗേറിയൻ തത്ത്വചിന്തകനും , പ്രമുഖനായ മാർക്സിസ്റ്റ് നിരൂപകനും ലാവണ്യശാസ്ത്രകാരനും പടിഞ്ഞാറൻ മാർക്സിസത്തിന്റെ പ്രധാനപ്രയോക്താക്കളില്‍ ഒരാളും കുറച്ചുകാലം മാത്രം നീണ്ടുനിന്ന സോവിയറ്റ് ഹംഗറി റിപ്പബ്ലിക്കില്‍ മന്ത്രിതുല്യമായ സ്ഥാനം വഹിക്കുകയും ചെയ്ത ജോർജ് ലൂക്കാച്ചിൻ (1885 ഏപ്രില്‍ 13-1971 ജൂണ്‍ 4) ,

ചരിത്രത്തില്‍ ഇന്ന് …
********

ബി.സി.ഇ. 780 - ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണംചൈനയില്‍ നിരീക്ഷിച്ചു.

1039 - ഹെൻ‌റി മൂന്നാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായി സ്ഥാനമേറ്റു.

1944 - രണ്ടാം ലോകമഹായുദ്ധം: റോം സഖ്യകക്ഷികള്‍ക്കു മുൻപാകെ കീഴടങ്ങി. കീഴടങ്ങിയ ആദ്യ അച്ചുതണ്ടു ശക്തി തലസ്ഥാമാണ്‌‍ റോം.

1962 - സി.ഐ.സി.സി ബുക്ക്‌ ഹൗസ്‌ (എറണാകുളം) ആരംഭം.

1989 - ടിയാൻമെൻ സ്ക്വയർ പ്രതിഷേധം ബീജിംഗില്‍ പീപ്പിള്‍സ് ലിബറേഷൻ ആർമി അടിച്ചമർത്തപ്പെട്ടു , 241 നും 10,000 നും ഇടയില്‍ മരിച്ചു (അനൗദ്യോഗിക കണക്ക്).

1989 - 1989 പോളിഷ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സോളിഡാരിറ്റിയുടെ വിജയം , കമ്മ്യൂണിസ്റ്റ് പോളിഷ് യുണൈറ്റഡ് വർക്കേഴ്സ് പാർട്ടി അധികാരത്തിന്റെ കുത്തക ഉപേക്ഷിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. കിഴക്കൻ യൂറോപ്പില്‍
1989-ലെ വിപ്ലവങ്ങള്‍ക്ക് ഇത് തുടക്കമിടുന്നു .

1989 - ഉഫ ട്രെയിൻ ദുരന്തം : റഷ്യയിലെ ഉഫയ്ക്ക് സമീപം പ്രകൃതിവാതക സ്ഫോടനത്തില്‍ 575 പേർ മരിച്ചു, പരസ്പരം കടന്നുപോകുന്ന രണ്ട് ട്രെയിനുകള്‍ ചോർന്നൊലിക്കുന്ന പൈപ്പ്ലൈനിന് സമീപം തീപ്പൊരി എറിഞ്ഞു.

1996 - ഏരിയൻ 5 ന്റെ ആദ്യ വിമാനം ഏകദേശം 37 സെക്കൻഡുകള്‍ക്ക് ശേഷം പൊട്ടിത്തെറിച്ചു. അത് ഒരു ക്ലസ്റ്റർ ദൗത്യമായിരുന്നു .

1998 - ഒക്ലഹോമ സിറ്റി ബോംബാക്രമണത്തില്‍ ടെറി നിക്കോള്‍സിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു .

2005 - കോവാസ്ന, ഹർഗിത, മ്യൂറെസ് എന്നിവിടങ്ങളിലെ റൊമാനിയക്കാരുടെ സിവിക് ഫോറം സ്ഥാപിതമായി.

2005 - കറാച്ചിയില്‍ മുഹമ്മദ് ജിന്നയെ ഒരു മതേതര വ്യക്തിയെന്നാണ് എല്‍ കെ അദ്വാനി വിശേഷിപ്പിച്ചത്.

2006 - മുൻ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവിയ മോണ്ടിനെഗ്രോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

2008 - ഹരിയാന സർക്കാർ കുടുംബ പെൻഷൻ്റെ ആനുകൂല്യം 25 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കും വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

2008 - ന്യൂയോർക്ക് സെനറ്റർ ഹിലരി ക്ലിൻ്റനെ പിന്തള്ളി ബരാക് ഒബാമ ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം നേടി.

2010 - ഫാല്‍ക്കണ്‍ 9 ഫ്ലൈറ്റ് 1 എന്നത് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ആദ്യ വിമാനമാണ് , ഇത് കേപ് കനാവറല്‍ എയർഫോഴ്‌സ് സ്‌റ്റേഷൻ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40 ല്‍ നിന്ന് വിക്ഷേപിച്ചു .
,
2011 - മുതിർന്ന അല്‍ ഖ്വയ്ദ കമാൻഡർ ഇല്യാസ് കശ്മീരി വസീറിസ്ഥാനിലെ (പാകിസ്ഥാൻ) ഗോത്രമേഖലയില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

2011 - സെൻട്രല്‍ ഇറാഖിലെ ഒരു പള്ളിയിലും ആശുപത്രിയിലും ബോംബ് ആക്രമണത്തില്‍ 24 പേർ കൊല്ലപ്പെട്ടു

2023 - ഡൂഡ സർക്കാരിനെതിരെ പോളണ്ടില്‍ പ്രതിഷേധം ആരംഭിച്ചു .

2023 - വിർജീനിയയിലെ അഗസ്റ്റ കൗണ്ടിയിലെ മൈൻ ബാങ്ക് പർവതത്തില്‍ സെസ്ന സൈറ്റേഷൻ V തകർന്ന് നാല് പേർ മരിച്ചു .

. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online