Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍, സ്കൂള്‍ ഇടവേളയില്‍ വിദ്യാര്‍ഥിനിയെ പുറത്തേക്ക് വിളിച്ചിറക്കി ബൈക്കില്‍ കൊണ്ടുപോയി , ക്ലാസില്‍ തിരിച്ചെത്താത്തതോടെ സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചു, പൊലീസ് അന്വേഷണം അറിഞ്ഞ പ്രതി പെണ്‍കുട്ടിയെ സ്കൂള്‍ പരിസരത്ത് തിരികെ എത്തിച്ച്‌ മുങ്ങി, അഞ്ചല്‍ സ്വദേശിയായ അഖില്‍ അറസ്റ്റില്‍

Sathyam Online 2 weeks ago

അഞ്ചല്‍: ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട 16കാരിയായ സ്കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിക്കാൻശ്രമിച്ച യുവാവിനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു.


അഞ്ചല്‍ പനയഞ്ചേരി സിന്ദൂരത്തില്‍ അഖില്‍ (25) ആണ് അറസ്റ്റിലായത്. ആറ് മാസം മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം സ്കൂളിലെ ഇടവേളസമയത്തെത്തിയ അഖില്‍ തന്ത്രപൂർവ്വം പെണ്‍കുട്ടിയെ സ്‌കൂളിന് പുറത്തേക്ക് വരുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയി.


പെണ്‍കുട്ടി തിരികെ ക്ലാസില്‍ എത്താത്തതിനെതുടർന്ന് സ്‌കൂള്‍ അധികൃതർ വിവരം രക്ഷാകർത്താക്കളെ അറിയിച്ചു.

പരാതി ലഭിച്ചതോടെ അഞ്ചല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇതറിഞ്ഞ അഖില്‍ പെണ്‍കുട്ടിയെ സ്‌കൂള്‍ പരിസരത്ത് തിരികെ എത്തിച്ചശേഷം കടന്നു. കഴിഞ്ഞദിവസം പനയഞ്ചേരിയില്‍നിന്നാണ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online