Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇന്ത്യ-ഭൂട്ടാൻ സൗഹൃദത്തില്‍ പുതിയ ഏട്: ഭൂട്ടാന്റെ വികസനത്തിന് 4,000 കോടി രൂപയുടെ വായ്പാ കരാറില്‍ ഒപ്പുവെച്ച്‌ ഇന്ത്യ; ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സഹകരണം ശക്തമാക്കും, അഞ്ചുവര്‍ഷ പദ്ധതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഹരിത വികസനത്തിനായി ഇലക്‌ട്രിക് വാഹനങ്ങളും പാര്‍ക്കുകളും കൈമാറി

Sathyam Online 2 weeks ago

തിംഫു: ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വികസന പങ്കാളിത്തം അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും 4,000 കോടി രൂപയുടെ ഇളവുകളോടെയുള്ള വായ്പാ കരാറില്‍ ഒപ്പുവെച്ചു.


തിംഫുവില്‍ നടന്ന ഉയര്‍ന്നതല ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും സഹകരണം കൂടുതല്‍ ശക്തമാക്കിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ഭൂട്ടാന്‍ വിദേശകാര്യ സെക്രട്ടറി ദാഷോ പെമ ലെക്തപ് ഡോര്‍ജിയും ചേര്‍ന്ന് അധ്യക്ഷത വഹിച്ച അഞ്ചാമത് ഇന്ത്യ-ഭൂട്ടാന്‍ വികസന സഹകരണ യോഗത്തിലാണ് നിര്‍ണായക കരാറുകള്‍ ഒപ്പുവെച്ചത്.


ഭൂട്ടാന്റെ 13-ാമത് അഞ്ചുവര്‍ഷ പദ്ധതിയിലുള്‍പ്പെടുത്തിയ വികസന പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.

ഇന്ത്യന്‍ എക്സിം ബാങ്കും ഭൂട്ടാന്‍ ധനകാര്യ മന്ത്രാലയവും തമ്മിലാണ് 4,000 കോടി രൂപയുടെ വായ്പാ കരാര്‍ കൈമാറിയത്. ഇതിനുപുറമെ, ഡല്‍ഹി എയിംസും ഭൂട്ടാനിലെ ഖേസര്‍ ഗ്യാല്‍പോ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസും തമ്മില്‍ ആരോഗ്യ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചു.


ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് ഭൂട്ടാന്‍ നന്ദി അറിയിച്ചു. ഭൂട്ടാന്റെ പരിസ്ഥിതി സൗഹൃദ ഗതാഗത പദ്ധതികള്‍ക്കായി ഇന്ത്യ നല്‍കിയ 45 ഇലക്‌ട്രിക് വാഹനങ്ങളുടെ കൈമാറ്റവും തിംഫു ഇക്കോളജിക്കല്‍ പാര്‍ക്കിന്റെയും ഒലാഖ പാര്‍ക്കിന്റെയും ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.


ഭൂട്ടാന്റെ ഏറ്റവും വലിയ വികസന പങ്കാളിയായ ഇന്ത്യ അടിസ്ഥാന സൗകര്യ വികസനത്തിലും വിദ്യാഭ്യാസ മേഖലയിലും ശക്തമായ പിന്തുണയാണ് നല്‍കിവരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online