
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി, കുവൈറ്റ് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അല്‍-സലേം അല്‍-സബാഹുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള പ്രതിരോധ സഹകരണ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ചകള്‍.
പ്രതിരോധ മേഖലയില്‍ നിലവിലുള്ള സഹകരണം കൂടുതല്‍ ഊർജ്ജിതമാക്കാൻ കൂടിക്കാഴ്ചയില്‍ തീരുമാനമായി.
അതോടൊപ്പം, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും പ്രതിരോധ രംഗത്തെ ബന്ധം ശക്തിപ്പെടുത്താനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുനേതാക്കളും യോഗത്തില്‍ ആവർത്തിച്ചു.
