Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇന്ത്യയിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമില്‍ ആരംഭിച്ചു

Sathyam Online 4 days ago

കൊച്ചി: മെഴ്‌സിഡസ് ബെൻസിൻ്റെ ആഗോള സംരംഭമായ മെഴ്‌സിഡസ്-ബെൻസ് സ്റ്റുഡിയോ ഡല്‍ഹി എൻസിആറിലെ ഗുരുഗ്രാമില്‍ (ഡിഎല്‍എഫ് വണ്‍ ഹൊറൈസണ്‍ സെന്റർ) ഉദ്ഘാടനം ചെയ്തു.

മെഴ്‌സിഡസ്-ബെൻസിൻ്റെ ഇന്ത്യയിലെ ആദ്യ സ്റ്റുഡിയോ ആണിത്.

ലോസ് ആഞ്ചലസ്,ടോക്കിയോ,സിംഗപ്പൂർ,കോപ്പൻഹേഗൻ തുടങ്ങി ലോകത്തെ പ്രമുഖ14നഗരങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഈ നഗര കേന്ദ്രീകൃത സ്റ്റുഡിയോ ഇന്ത്യയിലെത്തുന്നത്.

ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ കാണുന്നതിനും ബ്രാൻഡിന്റെ സംസ്കാരം അടുത്തറിയുന്നതിനുമായി തുറന്ന അന്തരീക്ഷത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രമാണിത്.


സ്റ്റുഡിയോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ബെൻസിൻ്റെ കണ്‍സെപ്റ്റ് എഎംജി ജിടി എക്‌സ് എക്‌സ് ഇലക്‌ട്രിക് സൂപ്പർകാറും ഇന്ത്യയില്‍ ആദ്യമായി പ്രദർശിപ്പിച്ചു.


മൂന്ന് ആക്സിയല്‍ ഫ്ലക്സ് മോട്ടോറുകള്‍ വഴി1,000കിലോവാട്ടില്‍ കൂടുതല്‍ (1,360എച്ച്‌പി) കരുത്ത് ഉത്പാദിപ്പിക്കുന്ന ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍360കിലോമീറ്ററിലധികമാണ്. വെറും5മിനിറ്റ് ചാർജ് ചെയ്താല്‍400കിലോമീറ്റർ വരെ റേഞ്ചും ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ബ്രാൻഡുമായി ബന്ധപ്പെടാൻ ഈ സ്റ്റുഡിയോ വഴി സാധിക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ എംഡി&സിഇഒ സന്തോഷ് അയ്യർ പറഞ്ഞു. കാള്‍ ബെൻസ്1886-ല്‍ ആദ്യ വാഹനം പേറ്റന്റ് ചെയ്തതിന്റെ140-ാ‌‍‌ം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ആഗോള പദ്ധതി നടപ്പിലാക്കുന്നത്.


പ്രശസ്തമായ ലവോണ്‍ അക്കാദമിയുമായി ചേർന്ന് മെഴ്‌സിഡസ് വാഹനങ്ങളുടെ ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള പ്രത്യേക പേസ്ട്രികളും ബേക്കിംഗ് വിഭവങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ മെഴ്‌സിഡസ് ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, മെഴ്‌സിഡസ്-എഎംജി പെട്രോണാസ് X അഡിഡാസ് വസ്ത്രങ്ങളും ഇവിടെയുണ്ട്. വെബ്‌സൈറ്റിലൂടെ മുൻകൂർ ബുക്ക് ചെയ്താല്‍ വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാനും സാധിക്കും.


ഇന്ത്യൻ ബ്രാൻഡായ ഇ-മോട്ടോറാഡുമായി ചേർന്ന് പൂർണ്ണമായും ഇന്ത്യയില്‍ അസംബിള്‍ ചെയ്ത മൂന്ന് തരം മെഴ്‌സിഡസ്-എഎംജി പെട്രോണാസ് ഇ-ബൈക്കുകളും കമ്പനി വിപണിയിലിറക്കി.

250വാട്ട് മോട്ടോറും പരമാവധി മണിക്കൂറില്‍25കിലോമീറ്റർ വേഗതയും മാത്രമുള്ളതിനാല്‍ ഇവയ്ക്ക് ഇന്ത്യയില്‍ ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല.സിറ്റി എഡിഷന്4.20ലക്ഷം രൂപയും ട്രാക്ക് എഡിഷന്5.70ലക്ഷം രൂപയും റാലി എഡിഷന്7.60ലക്ഷം രൂപയുമാണ് വില. സെപ്റ്റംബർ പകുതിയോടെ ഇവയുടെ വിതരണം ആരംഭിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online