
ന്യൂഡല്‍ഹി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കാൻ ധാരണയായി.
ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-കുവൈത്ത് ജോയിന്റ് ഡിഫൻസ് കമ്മിറ്റിയുടെ (JDC) കന്നി യോഗത്തിലാണ് ഇരു രാജ്യങ്ങളും ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചത്.
ഇന്ത്യൻ പ്രതിനിധി സംഘത്തെ ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദും കുവൈത്ത് സംഘത്തെ ബ്രിഗേഡിയർ ജനറല്‍ റാഇദ് അല്‍സക്റാനും നയിച്ചു.
സൈനിക പരിശീലനം, സംയുക്ത സൈനിക അഭ്യാസങ്ങള്‍, സൈനിക ആരോഗ്യ മേഖലയിലെ സഹകരണം, ഇരു സൈന്യങ്ങളും തമ്മിലുള്ള ചർച്ചകള്‍, പ്രതിരോധ വ്യവസായം, ഗവേഷണവും വികസനവും തുടങ്ങിയ നിരവധി മേഖലകളില്‍ കൂടുതല്‍ സഹകരിച്ച് മുന്നോട്ടുപോകാൻ ഇരുപക്ഷവും ധാരണയിലെത്തി.
