
ആപ്പിളിന്റെ പുതിയ ഫോള്‍ഡബിള്‍ സ്മാർട്ട്ഫോണായ ഐഫോണ്‍ ഡിയോ (സ്റ്റാർ വൈറ്റ്) അയർലണ്ടില്‍ ആദ്യമായി സ്വന്തമാക്കിയത് ഡബ്ലിൻ മലയാളി.അയർലൻഡിലെ പ്രശസ്ത ഫോട്ടോഗ്രാഫറും ഡബ്ലിൻ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ ഗീവർഗീസ് ജോർജ്ജാണ് ആപ്പിളിന്റെ പുതിയ ഫോള്‍ഡബിള്‍ ഐഫോണ്‍ സ്വന്തമാക്കിയത്.
ഇന്ന് രാവിലെ ഡബ്ലിനിലെ ഹാർവി നോർമൻ സോർഡ്സ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഹാർവി നോർമൻ പ്രൊഡക്‌ട്സ് ആൻഡ് മാർക്കറ്റിംഗ് മാനേജർ സഞ്ജീവ്, ഗീവർഗീസ് ജോർജ്ജിന് ആദ്യ ഫോണ്‍ കൈമാറിക്കൊണ്ട് വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചു.പത്തനംതിട്ട സ്വദേശിയായ ഗീവർഗീസ് ജോർജ്ജ് നിലവില്‍ ഡബ്ലിനിലെ റാതോത്തില്‍ ആണ് താമസിക്കുന്നത്.
ഫോട്ടോഗ്രഫി രംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹത്തിന് ഗീവർഗീസ് ഫോട്ടോഗ്രാഫി ലിമിറ്റഡ് എന്ന പേരില്‍ അയർലണ്ടിലും ദുബായിലും കേരളത്തിലും സ്വന്തമായി ഫോട്ടോഗ്രഫി സ്റ്റുഡിയോകളുണ്ട്. പുതിയ സാങ്കേതികവിദ്യകളോടുള്ള താല്‍പര്യവും ഫോട്ടോഗ്രഫിയോടുള്ള അഭിനിവേശവും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന ഗീവർഗീസിന് ആപ്പിളിന്റെ പുതിയ ഫോള്‍ഡബിള്‍ ഐഫോണ്‍ സ്വന്തമാക്കാനായതിന്റെ സന്തോഷം ഗീവർഗീസ് ജോർജ് റോസ് മലയാളത്തിനോട് പങ്കുവെച്ചു.
