
ഇറാൻ യുദ്ധം ഏറെ വൈകാതെ തീരാൻ സാധ്യതയുമുണ്ടെന്നു പ്രസിഡന്റ് ട്രംപ് ബുധനാഴ്ച്ച പറഞ്ഞു. ഇറാൻ പരമാധികാരി ആയത്തൊള്ള മുജ്തബ ഖമേനായി ജീവിച്ചിരിപ്പുണ്ടെന്നു ട്രംപ് കരുതുന്നു.
"എന്നാല്‍ അദ്ദേഹത്തിനു വളരെ ഗുരുതരമായി പരുക്കേറ്റിരിക്കാൻ സാധ്യതയുണ്ട്. മരിച്ചെന്നു ഞാൻ കരുതുന്നില്ല.
"അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തും കൈയ്യിലും കാലിലും മൊത്തം പരുക്കേറ്റിട്ടുണ്ട്. അതിഗുരുതരമായ പരുക്കുകള്‍. പക്ഷെ അദ്ദേഹം മരിച്ചുവെന്നു ഞാൻ കരുതുന്നില്ല," ബ്രോഡ്കാസ്റ്റർ ഗ്ലെൻ ബെക്കിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഖമേനായിയുമായി സംസാരിക്കുന്നതായി ഇറാൻ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. "അതൊരു മികച്ച ഷോയാണ്. എപ്പോഴും അദ്ദേഹത്തിന്റെ അംഗീകാരം തേടുന്നതായി അവർ നടിക്കുന്നു."
വെനസ്വേലയിലെ പോലെ വലിയൊരു വിജയം ഇറാനിലും ഉടൻ ഉണ്ടാവും എന്നു ട്രംപ് അവകാശപ്പെട്ടു. ഇറാനെ സൈനികമായി തീർത്തു കളഞ്ഞു. അവർ സൈന്യത്തിനു ശമ്പളം കൊടുക്കാൻ കഴിയാത്ത സ്ഥിതിയിലായി.
ഹോർമുസ് കടലിടുക്ക് തുറക്കാൻ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. വൻ തോതില്‍ എണ്ണ കൊണ്ടുപോകുന്നുണ്ട്. മൈനുകളൊക്കെ നീക്കം ചെയ്തു.
