Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇറാനെതിരായ ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവാണ്. താനില്ലായിരുന്നെങ്കില്‍ ഇസ്രയേലെന്ന രാജ്യമുണ്ടാകുമായിരുന്നില്ല. ഈ യുദ്ധം ആരംഭിച്ചത് താനാണ്. ഇറാന് ആണവായുധം വെക്കാൻ തങ്ങള്‍ അനുവദിക്കില്ല. ഇറാൻ ആണവായുധം നിര്‍മ്മിച്ചാല്‍ അതിന്റെ ആദ്യ പ്രഹരം ഏല്‍ക്കേണ്ടി വരുക ഇസ്രയേലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

Sathyam Online 1 week ago

വാഷിംങ്ടണ്‍: താനില്ലായിരുന്നെങ്കില്‍ ഇസ്രയേലെന്ന രാജ്യമുണ്ടാകുമായിരുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

പോഡ് ഫോഴ്സ് വണ്‍ എന്ന പോഡ്കാസ്റ്റിലാണ് ട്രംപിന്റെ പരാമർശം.

ഇറാനെതിരായ ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവാണെന്ന വാദവും ട്രംപ് ആവർത്തിച്ചു. അതേസമയം, ഇറാനെതിരെയുള്ള യുദ്ധത്തിലേക്ക് തെറ്റിദ്ധരിപ്പിച്ചതാണോയെന്ന ചോദ്യത്തിന് ട്രംപ് മറുപടി

നല്‍കിയില്ല. ഇറാന് ആണവായുധം കൈവശം വെക്കാനാകില്ലെന്ന് പറഞ്ഞ ട്രംപ് ഇത്തരം ആരോപണങ്ങളുയർത്തുന്ന ഡെമോക്രാറ്റുകള്‍ വിവരദോഷികളാണെന്ന് പരിഹസിക്കുകയും ചെയ്തു.

'ഈ യുദ്ധം ആരംഭിച്ചത് ഞാനാണ്. ഇറാന് ആണവായുധം വെക്കാൻ ഞങ്ങള്‍ അനുവദിക്കില്ല, ഞാൻ ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ എന്ന രാജ്യം പോലും ഉണ്ടാകുമായിരുന്നില്ല.

ഇറാൻ ആണവായുധം നിർമ്മിച്ചാല്‍ അതിന്റെ ആദ്യ പ്രഹരം ഏല്‍ക്കേണ്ടി വരുക ഇസ്രയേലാണ്', ട്രംപ് പറഞ്ഞു. ബെന്യമിൻ നെതന്യാഹുവിനെ ഭ്രാന്തനെന്ന് വിളിച്ച കാര്യത്തെക്കുറിച്ചും ട്രംപ് പ്രതികരിച്ചു.

ഞാൻ അങ്ങനെ വിളിച്ചുവെന്നത് സത്യമാണ്. ലെബനനുമായുള്ള ഇസ്രയേലിന്റെ തുടർച്ചയായുള്ള യുദ്ധത്തില്‍ ഞാൻ അസ്വസ്ഥനായിരുന്നു, ട്രംപ് പറഞ്ഞതായി ദി ഇൻഡിപെൻഡൻഡ് റിപ്പോർട്ട് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online