Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്.ഇറാൻ ആക്രമണത്തെ അപലപിച്ച്‌ ജിസിസി

Sathyam Online 3 weeks ago

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജി സി സി രാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത നിലപാട് എടുക്കുമെന്ന് സൂചന.

ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് ഇപ്പോള്‍ കുവൈറ്റ് എത്തിയിരിക്കുന്നത്.

രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈറ്റ് വിടണമെന്ന് കുവൈറ്റ് സർക്കാർ ആവശ്യപ്പെട്ടു.

കുവൈറ്റിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈറ്റ് വ്യക്തമാക്കി.


ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്‌ ജി സി സി കൂട്ടായ്മയും രംഗത്തെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online