
തിരുവനന്തപുരം: 'ഇതൊക്കെ ചെറുത്, ഞങ്ങളുടെ ശരിയായ അതിക്രമം ഇങ്ങനെയല്ല..' എന്ന നിലയിലുള്ള പ്രതികരണത്തിലൂടെ ശരിയായ അതിക്രമം കാണാന്‍ പോകുന്നതേയുള്ളുവെന്ന മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് രംഗത്തെത്തിയത് സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
അക്രമം ഇങ്ങനെയൊന്നുമല്ലെന്നാണ് സ്വരാജ് ആവര്‍ത്തിച്ചു പറയുന്നത്. ഇതിനെയൊക്കെയാണോ അതിക്രമം എന്നു പറയുന്നതെന്ന പരിഹാസമാണ് സ്വരാജ് ഉയര്‍ത്തിയത്.
ഇതൊക്കെ ഒരു സ്വാഭാവികവും സമാധാനപരവുമായ പ്രതികരണം മാത്രമാണെന്നായിരുന്നു വിശദീകരണം.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ കനത്ത പരിഹാസമാണ് സ്വരാജിനെതിരെ ഉയരുന്നത്. 'കൊച്ചു പിണറായി' എന്ന പരിഹാസമാണ് സ്വരാജിനെതിരെ നടക്കുന്നത്.
പിണറായി വിജയന്‍റെ ശൈലിക്കെതിരെ ഉണ്ടായ കനത്ത ജനവിധിയും 'കടുത്ത തോല്‍വിയും' ഉണ്ടായ ശേഷവും ജനവികാരം മനസിലാക്കാന്‍ യുവനേതാക്കള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് വിമര്‍ശനങ്ങള്‍ ഏറെയും.
