Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം, വൻ ആയുധശേഖരം പിടികൂടി

Sathyam Online 1 week ago

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ സൈന്യം വൻ ആയുധശേഖരം പിടികൂടി.

കെരാൻ സെക്ടറില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങള്‍ പിടിച്ചെടുത്തത്.

കൃത്യമായ രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ നടത്തിയതെന്ന് കരസേനയുടെ ചിനാർ കോർപ്‌സ് അറിയിച്ചു.

ജൂലൈ ആറിനാണ് കെരാൻ സെക്ടറിലെ ജനറല്‍ ഏരിയയില്‍ തെരച്ചില്‍ ആരംഭിച്ചതെന്ന് ചിനാർ കോർപ്‌സ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു. ഈ തെരച്ചിലിലാണ് ഒളിത്താവളം തകർത്തത്.

അഞ്ച് എകെ സീരീസ് റൈഫിളുകള്‍, ഒമ്പത് എകെ മാഗസിനുകള്‍, ഒരു ഹാൻഡ് ഗ്രനേഡ്, വൻതോതിലുള്ള വെടിക്കോപ്പുകള്‍, മറ്റ് യുദ്ധസാമഗ്രികള്‍ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തതായി കരസേന അറിയിച്ചു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online