Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

'ജനനായക'ന്റെ ഷൂട്ടിംഗ് സെറ്റ് പൊളിച്ചുനീക്കില്ല; കാരണം വെളിപ്പെടുത്തി സംവിധായകന്‍ എച്ച്‌. വിനോദ്

Sathyam Online 3 weeks ago

ദളപതി വിജയ് നായകനായ അവസാന ചിത്രം 'ജനനായകന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിര്‍മിച്ച കൂറ്റന്‍ സെറ്റ് പൊളിച്ചുനീക്കാതെ നിലനിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ എച്ച്‌.

വിനോദ്.

ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം സെറ്റുകള്‍ പൊളിച്ചുമാറ്റുകയാണ് പതിവെങ്കിലും, ചെറുതും വലുതുമായ മറ്റു സിനിമകള്‍ക്കും ഇത് ഉപയോഗപ്രദമാകട്ടെ എന്ന് കരുതിയാണ് സെറ്റ് അതുപോലെ നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ 95 ശതമാനം ഭാഗങ്ങളും ഈ ഒറ്റ വലിയ സെറ്റിലാണ് ചിത്രീകരിച്ചത്. സംഭാഷണങ്ങള്‍, പാട്ടുകള്‍, ആക്ഷന്‍ രംഗങ്ങള്‍, വില്ലന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ തുടങ്ങി പ്രധാനഭാഗങ്ങളെല്ലാം ഇവിടെയാണ് ക്യാമറയിലാക്കിയത്.

വലിയ തുക മുടക്കി പുതിയ സെറ്റുകള്‍ നിര്‍മിക്കാന്‍ സാധിക്കാത്ത ചെറിയ സിനിമകള്‍ക്കും ഇതര സിനിമാ പ്രവര്‍ത്തകര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിലെ വെങ്കിട്ട് കെ. നാരായണയോട് സംസാരിച്ച്‌ ഈ തീരുമാനമെടുത്തതെന്ന് വിനോദ് വ്യക്തമാക്കി.

രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായി ഇറങ്ങുന്നതിന് മുന്നോടിയായി വിജയ് അഭിനയിച്ച അവസാന ചിത്രമാണ് 'ജനനായകന്‍'. മാസങ്ങളെടുത്ത് നിര്‍മിച്ച പടുകൂറ്റന്‍ സെറ്റ് സിനിമയുടെ വിവിധ ഘട്ടങ്ങള്‍ക്കായി പലരീതിയില്‍ പുനഃക്രമീകരിച്ചാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online