
ജീരകത്തില്‍ അടങ്ങിയിരിക്കുന്ന പ്രത്യേകതരം എണ്ണകള്‍ അമിതമായാല്‍ കരളില്‍ വിഷാംശം അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്.
പ്രമേഹരോഗികള്‍ പഞ്ചസാര കുറയ്ക്കാനുള്ള മരുന്നുകള്‍ക്കൊപ്പം ജീരകം അമിതമായി കഴിച്ചാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം താഴാന്‍ സാധ്യതയുണ്ട്.
പുരുഷന്മാരില്‍ ഇത് ഹോര്‍മോണ്‍ വ്യതിയാനത്തിനും ബീജങ്ങളുടെ ഉല്‍പാദനത്തെയും പ്രത്യുത്പാദന ശേഷിയെയും ബാധിക്കാനും സാധ്യതയുണ്ട്. ജീരകത്തിന് ചെറിയ തോതില്‍ മയക്കം നല്‍കാനുള്ള കഴിവുണ്ട്. അതിനാല്‍ അമിതമായി കഴിക്കുന്നത് ഛര്‍ദ്ദി, തലകറക്കം എന്നിവയ്ക്ക് കാരണമായേക്കാം.
