Thursday, 05 Aug, 1.48 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
കടകളില്‍ പോകാന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഉറച്ച്‌ സര്‍ക്കാര്‍; ഉത്തരവ് തിരുത്താത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം

കടകളില്‍ പോകാന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഉറച്ച്‌ സര്‍ക്കാര്‍. മന്ത്രി പറഞ്ഞതിന് കടകവിരുദ്ധമായ ഉത്തരവാണ് ചീഫ് സെക്രട്ടറിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഇത് കടകളില്‍ നിന്ന് ആളുകളെ അകറ്റി നിര്‍ത്താനുള്ള ഉത്തരവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉദ്യോ​ഗസ്ഥ ദുഷ്പ്രഭുത്വമാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയതയെന്നും പൊലീസ് ജനങ്ങളെ ഫൈനിലൂടെ ക്രൂശിക്കുന്നെന്നും വി.ഡി സതീശന്‍ പറഞ്ഞു. കൊവിഡിനൊപ്പം ജീവിക്കേണ്ട രീതിയാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.ഉത്തരവ് തിരുത്താത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top