Monday, 26 Oct, 6.28 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു: മരിച്ചത് കൊല്ലം ആയൂര്‍ സ്വദേശി: മുഖത്ത് മുറിവുകള്‍

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം ആയൂര്‍ സ്വദേശി ദിവാകരനാണ് മരിച്ചത്. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്ബറുകളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

മുഖത്ത് മുറിവുകള്‍ ഉള്ളതിനാല്‍ മരണത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്. ഇന്‍ഫോപാര്‍ക്ക് കരിമുഗള്‍ റോഡില്‍ മെമ്ബര്‍ പടിക്ക് സമീപമാണ് രാവിലെ നടക്കാനിറങ്ങിയവര്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്. കെഎസ്‌ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിന് അടുത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്.

മുഖത്തിന്റെ ഇടത് വശത്ത് മുറിവുകളും ഷര്‍ട്ടിലും നിലത്തും രക്തവും ഉണ്ടായിരുന്നു. റോഡിന് ഇരുവശത്തുമുള്ള സ്ഥപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top