Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കാലിഫോര്‍ണിയയില്‍ ദീപാവലി അവധി കോടതി റദ്ദാക്കിയതില്‍ പ്രവാസി സംഘടനകള്‍ക്ക് അമര്‍ഷം

കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാനത്ത് ദീപാവലി ഔദ്യോഗിക അവധിയായി അംഗീകരിച്ച നിയമത്തിലെ ചില പ്രധാന ഭാഗങ്ങള്‍ കോടതി റദ്ദാക്കി.

2025 ഒക്ടോബറില്‍ ഗവർണർ ഗാവിൻ ന്യൂസം പാസാക്കിയ നിയമത്തിനാണ് കോടതിയുടെ തിരിച്ചടിയുണ്ടായിരിക്കുന്നത്.

വിദ്യാർത്ഥികള്‍ക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ജോലി/പഠന ആവശ്യങ്ങളെ ബാധിക്കാതെ ദീപാവലി ആഘോഷിക്കാൻ അനുവദിക്കുന്നതായിരുന്നു ഈ നിയമം. എന്നാല്‍, ദീപാവലിയുടെ മതപരമായ പ്രാധാന്യത്തെക്കുറിച്ച്‌ നിയമത്തില്‍ പരാമർശിച്ചിരിക്കുന്ന ഭാഷ ചൂണ്ടിക്കാണിച്ചാണ് കോടതി ഉത്തരവ്.

കോടതിയുടെ ഈ നടപടിയില്‍ പ്രവാസി ഹിന്ദു സംഘടനകള്‍ കടുത്ത ആശങ്കയും നിരാശയും പ്രകടിപ്പിച്ചു. ഹിന്ദു, ജെയിൻ, സിഖ്, ബുദ്ധ സമൂഹങ്ങള്‍ക്ക് തുല്യ അവകാശങ്ങളും അംഗീകാരവും നല്‍കുന്നതില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് ഈ വിധിയെന്ന് ഹിന്ദു പാക്‌ട്, ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എന്നീ സംഘടനകള്‍ വ്യക്തമാക്കി. നിയമപരമായ പോരാട്ടത്തിലൂടെ ഈ പരിരക്ഷ വീണ്ടെടുക്കാൻ പ്രവർത്തിക്കുമെന്നും സംഘടനകളുടെ പ്രതിനിധികള്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online