Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: 'സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറി'; മന്ത്രി എ.പി അനില്‍കുമാര്‍

Sathyam Online 1 week ago

തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറിയതായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാർ.

മരണപ്പെട്ട എട്ട് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം 40 ലക്ഷം കൈമാറി. ഗുരുതരമായി പരിക്കേറ്റ നാല് പേർക്ക് രണ്ട് ലക്ഷം വീതം എട്ട് ലക്ഷവും, സാരമായി പരിക്കേറ്റ അഞ്ച് പേർക്ക് 25000 രൂപ വീതം 1,25000 രൂപയും കൈമാറി.

രക്ഷാപ്രവർത്തനത്തിനായി കൂടുതല്‍ ഫോഴ്സ് പത്തനംതിട്ടയില്‍ എത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ എയർ ലിഫ്‌റ്റിംഗിന് അടക്കമുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനാണ് പ്രധാന പരിഗണനയെന്നും പ്രതിരോധ മരുന്നുകള്‍ വീട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online