Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം, മൂന്ന് ദിവസം കൂടി ഓറഞ്ച് അലര്‍ട്ട് തുടരും

Sathyam Online 1 week ago

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ (06/08/2026) രാത്രി 11.30 വരെ 1.1 മുതല്‍ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

അതേസമയം, മൂന്ന് ദിവസം കൂടി മഴമുന്നറിയിപ്പില്‍ ഓറഞ്ച് അലർട്ട് തുടരും. ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലർട്ട് തുടരും. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നല്‍കി. നാളെ 7 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ 5 ജില്ലകളിലും ഓറഞ്ച് അലർട്ട് ഉണ്ടാകും. കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഈ മൂന്ന് ദിവസവും ഓറഞ്ച് അലർട്ട് തുടരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online