Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കാനഡയില്‍ ഗുജറാത്ത് സ്വദേശിയായ 22 വയസ്സുകാരി കുത്തേറ്റു മരിച്ചു

Sathyam Online 4 months ago

ഒന്റാരിയോ: കാനഡയിലെ നയാഗ്ര മേഖലയില്‍ ഗുജറാത്ത് സ്വദേശിയായ 22 വയസ്സുകാരി കത്തിക്കൊലയ്ക്ക് ഇരയായി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബോര്‍സാഡ് സ്വദേശിനിയായ വിധി കല്‍പ്പേഷ്ഭായ് മേഘാനിയാണ് കൊല്ലപ്പെട്ടതെന്ന് കനേഡിയന്‍ പോലീസ് സ്ഥിരീകരിച്ചു.


കഴിഞ്ഞ നാല് വര്‍ഷമായി കാനഡയില്‍ താമസിച്ചുവരികയായിരുന്ന വിധി, അവിടെ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു.


മെയ് 15-നാണ് ക്രൂരമായ ഈ കൊലപാതകം നടന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല.

സംഭവത്തില്‍ കനേഡിയന്‍ പോലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. വിധിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online